Tanur Custody Death: താനൂർ കസ്റ്റഡിമരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

താമിർ ജിഫ്രിയെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ കുറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 11:30 AM IST
  • പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 27 പരിക്കുകൾ താമിറിന്റെ ആന്തരികാവയവങ്ങൾക്ക് ഉണ്ട്.
  • എന്നാൽ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കൈമാറുന്നില്ല.
  • പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താനുള്ള സമ്മർദ്ദമുണ്ടെന്നും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
Tanur Custody Death: താനൂർ കസ്റ്റഡിമരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. താമിർ ജിഫ്രിയെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ കുറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു. അയാൾ ചെയ്ത കുറ്റം എന്ത് തന്നെയായാലും കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ പോലീസിന് ആര് അനുവാദം കൊടുത്തുവെന്ന് രമേശ് ചെന്നിത്തല ആരാഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 27 പരിക്കുകൾ താമിറിന്റെ ആന്തരികാവയവങ്ങൾക്ക് ഉണ്ട്. എന്നാൽ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കൈമാറുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താനുള്ള സമ്മർദ്ദമുണ്ടെന്നും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Also Read: Thooval Waterfall Accident: തൂവൽ വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർത്ഥികൾ ജലാശയത്തിൽ മുങ്ങി മരിച്ച നിലയിൽ

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

''താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണം : സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകി.
താമിർ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ, കുറ്റമാണ്.കസ്റ്റഡിമരണമാണ് തിരൂരിൽ നടന്നത്.
 അയാൾ എന്തു കുറ്റവും ചെയ്യട്ടെ,, കുറ്റത്തിന് ശിക്ഷ വേറെ കിട്ടിക്കോട്ടെ . അയാൾ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല , പക്ഷെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചു കൊലപ്പെടുത്താൻ പോലീസിന് ആര് അനുവാദം കൊടുത്തു? അവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കൊടുക്കുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 27 പരിക്കുകൾ ആന്തരികാവയവങ്ങൾക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു.
ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താനുള്ള സമ്മർദ്ദം നടക്കുന്നു. കസ്റ്റഡി മരണമുണ്ടായാൽ എന്തു ചെയ്യണമെന്ന് സുപ്രീം കോടതി വിധികളുണ്ട്, നിർദേശമുണ്ട്. അതനുസരിച്ചുളള നടപടികൾ കൈകൊള്ളാൻ എന്തുകൊണ്ട് കേരളാ പോലീസ് തയ്യാറാകുന്നില്ല. അപ്പോൾ ഇതിൽ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറ്റിയെഴുതിക്കാൻ നീക്കം നടക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണം. സത്യാവസ്ഥ പുറത്തുവരണം., കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പേലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം. അവർ സർവ്വീസിൽ ഉണ്ടാകാൻ പാടില്ല. ഈ കേസ് ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നു എന്തുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുകൾക്ക് കൊടുക്കുന്നില്ല…''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News