'എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കൂ'; ചിത്രങ്ങൾ പങ്കുവച്ച് ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന സുരേഷ്

Swapna Suresh Sreeramakrishnan കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ ശ്രീരാമകൃഷ്ണൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് സ്വപ്ന സുരേഷ് വെല്ലുവിളിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 04:39 PM IST
  • പി.ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സ്വപ്ന സുരേഷ് മുൻ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന് മറപുടിയായി എത്തിയത്
  • ശ്രീരാമകൃഷ്ണൻ നേരത്തെ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം മറ്റ് സ്വകാര്യ ചിത്രങ്ങളുമാണ് സ്വപ്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
  • ഈ ചിത്രങ്ങൾക്കൊപ്പം വിലയേറി വിദേശമദ്യത്തിന്റെ ചിത്രവും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്
'എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കൂ'; ചിത്രങ്ങൾ പങ്കുവച്ച് ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന സുരേഷ്

കൊച്ചി : തനിക്കെതിരായുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മുൻ നിയമസഭ സ്പീക്കറും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പി.ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സ്വപ്ന സുരേഷ് മുൻ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന് മറപുടിയായി എത്തിയത്. ഈ ചിത്രങ്ങൾ കണ്ടിട്ടും അദ്ദേഹത്തിന് മനസ്സിലായില്ലെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും എന്നാലെ തനിക്ക് കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധിക്കൂയെന്ന് സ്വപ്ന തന്റെ സോഷ്യൽ  മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. 

"പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റും അതിലെ വാദങ്ങൾക്കും നൽകുന്ന ലളിതവും വിനീതവും മറപടിയും ഒർമ്മപ്പെടുത്തലുമാണിത്. ഇത് അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം, എന്നാൽ അല്ലേ ബഹുമാനപ്പെട്ട കോടതിക്ക് മുമ്പായി എനിക്ക് കൂടുതൽ തെളിവകുൾ സമർപ്പിക്കാനാകൂ" സ്വപ്ന സുരേഷ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : P. Sreeramakrishnan: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് പി. ശ്രീരാമകൃഷ്ണൻ; നിയമനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും

ശ്രീരാമകൃഷ്ണൻ നേരത്തെ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം മറ്റ് സ്വകാര്യ ചിത്രങ്ങളുമാണ് സ്വപ്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഈ ചിത്രങ്ങൾക്കൊപ്പം വിലയേറി വിദേശമദ്യത്തിന്റെ ചിത്രവും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്. 

'ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയായി പി. ശ്രീരാമകൃഷ്ണൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോൾ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേരുണ്ട്. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ല. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ. പാർട്ടിയുമായി ആലോചിച്ച് അക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നും പി. ശ്രീരാമകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News