Suicide: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

Thrithala Suicide Case: സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയായിരുന്നു മകളും ആത്മഹത്യക്ക് ശ്രമിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 11:24 AM IST
  • തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു
  • പരുതൂർ മൂർക്കതൊടിയിൽ സജിനിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ക്കാടെത്തിയത്
Suicide: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യാ ശ്രമം നടത്തിയാതായി റിപ്പോർട്ട്. പരുതൂർ മൂർക്കതൊടിയിൽ സജിനിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ക്കാടെത്തിയത്. 

Also Read: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയായിരുന്നു സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ നിലവിൽ പട്ടാമ്പി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: ശനി ജയന്തിയില്‍ ശശ് മഹാപുരുഷ് രാജയോഗം; ഇവരുടെ തലവര മാറിമറിയും

സംഭവം നടന്നത് ഇന്നലെ വൈകിട്ടോടെയായിരുന്നു. വീടിനകത്ത് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് ശേഷമാണ് അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read: വിവാഹം കഴിഞ്ഞും അവിഹിത ബന്ധം പുലർത്തിയ ഈ താരങ്ങളെ അറിയാമോ?

 

അമ്മയും മകളും തമ്മിൽ വീട്ടിൽ വച്ച്   വഴക്കുണ്ടായതായും ഇതിന് പിന്നാലെ അധ്യാപികയായ സജിനി ജീവനൊടുക്കിയതായിരിക്കാം എന്നുമാണ് പോലീസ് സംശയം. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സജിനിയുടെ ഭര്‍ത്താവ് മുൻ സൈനികനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News