തൃശൂർ : കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാണെന്ന് BJP MP ഗൗതം ഗംഭീര്‍ (Gautam Gambhir)....
ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് മൂലം വിശ്വാസികളുടെ വികാരത്തിനാണ് പ്രഹരമേറ്റതെന്നും അതിന് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും ഗൗതം ഗംഭീർ (Gautam Gambhir) അഭിപ്രായപ്പെട്ടു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇരിങ്ങാലക്കുടയിൽ NDA സ്ഥാനാർത്ഥി ജേക്കബ് തോമസിനുവേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു. കേരളത്തില്‍ BJP നിലമെച്ചപ്പെടുത്തുമെന്നും മോദിയുടെ വികസന തന്ത്രങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ പ്രതിനിധീകരിക്കുന്നവർ അഴിമതിയുടെ കറ പുരളാത്തവരാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു . സത്യസന്ധരായിട്ടുള്ളവർ ഭരണസിരാ കേന്ദ്രത്ത് എത്തേണ്ടതിന്‍റെ അനിവാര്യത മനസിലാക്കിയാണ് ജേക്കബ് തോമസിനെ പോലെയുള്ളവരെ ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. BJPയുടെ തൃശൂർ , പാലക്കാട് സ്ഥാനാർത്ഥികൾ മികച്ച വ്യക്തികളാണ്. ഈ നാടിന്‍റെ വികസനത്തിനായി അവർക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകും. ഇടത് വലത് കക്ഷികളുടെ പ്രീണന നയം ഒഴിവാക്കാൻ ബിജെപി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.
അതേസമയം, ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഏറെ മികച്ച പ്രകടനമാണ് BJP സംസ്ഥാനത്ത് കാഴ്ച വയ്ക്കുന്നത്. മൂന്നു മുന്നണികളും ഒപ്പത്തി നൊപ്പം മുന്നേറുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.