PV Anvar: പിവി അൻവർ രാജിവെച്ചു; ഇനി തൃണമൂൽ കോൺഗ്രസിൽ

PV Anvar:  അയോഗ്യത നീക്കം ഒഴിവാക്കാനാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജി വച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 10:04 AM IST
  • പിവി അൻവർ രാജിവെച്ചു
  • രാജി അയോഗ്യത ഒഴിവാക്കാൻ
PV Anvar: പിവി അൻവർ രാജിവെച്ചു; ഇനി തൃണമൂൽ കോൺഗ്രസിൽ

പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചു. രാവിലെ സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി പൂ‍ർത്തിയാകാൻ ഒന്നരവർഷം ബാക്കി നിൽക്കെയാണ് അൻവർ രാജിവെച്ചത്.

കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു നീക്കം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഇത് മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം.

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News