Angamaly Archdiocese Conflict: ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

Angamaly Archdiocese Conflict: സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 11:49 AM IST
  • ബിഷപ്പ് ഹൗസ് സംഘർഷത്തിൽ വൈദികർ‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
  • നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെ കേസെടുത്തു
Angamaly Archdiocese Conflict: ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

കൊച്ചി: ബിഷപ്പ് ഹൗസ് സംഘർഷത്തിൽ വൈദികർ‍ക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെയും എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികർക്കെതിരെയും കേസെടുത്തു.

വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ മൊത്തം നാല് കേസുകളാണ് വൈദികർക്കെതിരെ രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞു വക്കൽ, അപായപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആദ്യം പൊലീസ് കേസെടുത്തത്.

Read Also: ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി, മുൻകൂർ ജാമ്യത്തിനായി നീക്കം

അതേസമയം പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചർച്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു.

Read Also: നെയ്യാറ്റിൻകര സമാധി കേസ്; ഗോപൻ സ്വാമിയെ കാണാനില്ലെന്ന് പരാതി നൽകി അയൽവാസി

ഇതിനിടെ വൈദികരുടെ ളോഹ പോലീസ് വലിച്ച് കീറിയെന്ന് വിഘടിത വിഭാഗം ആരോപിച്ചു. വൈദികരെ പൊലീസ് വലിച്ചു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.  ഇതിന് പിന്നാലെയാണ് വൈദികരും വിശ്വാസികളും ബിഷപ്പ് ഹൗസിൽ പ്രതിഷേധവുമായി എത്തിയത്.

സംഘർഷത്തിന് പിന്നാലെ ബോസ്കോ പുത്തൂർ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനമൊഴിഞ്ഞു.  മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി നിലവിലെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിക്ക് ചുമതല നൽകി.   6 വൈദികരെ സിനഡ് സസ്പെൻഡ് ചെയ്തു. 

അതിരൂപതയിൽ നിന്നുള്ള മെത്രാനെ നിയമിക്കുക, അതിരൂപത കൂരിയ പിരിച്ചുവിടുക, വൈദികർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 2 ദിവസമായി വൈദികർ പ്രാർഥനാ യജ്ഞം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News