തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഗോപൻ സ്വാമിയേ കാണാനില്ല എന്ന് കാണിച്ച് അയൽവാസിയുടെ പരാതി. അയൽവാസിയായ വിശ്വംഭരനാണ് നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയത്. സമാധി പൊളിച്ച് തുടർ നടപടി വേഗത്തിലാക്കാൻ കളക്ടറുടെ ഉത്തരവ് ലഭിക്കുന്നതിന് ഉൾപ്പെടെ സഹായകരമാകുന്നതിനാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ മക്കളും അടുത്ത ബന്ധുക്കളും ചേർന്ന് സമാധി ഇരുത്തിയത്.
സമാധി ചടങ്ങുകൾക്കു ശേഷം വെള്ളിയാഴ്ച മക്കൾ സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിലൂടെ ആയിരുന്നു വിവരം പുറംലോകം അറിയുന്നത്. തുടർന്ന് നാട്ടുകാരും വിശ്വാസികളും ആശങ്ക ഉന്നയിച്ച് രംഗത്ത് വരികയും നെയ്യാറ്റിൻകര പോലീസിനെ സമീപിക്കുകയും ചെയ്യുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സമാധിസ്ഥലം സീൽ ചെയ്തു. സമാധിയിടം പൊളിക്കാൻ അനുമതി ആവശ്യപ്പെട്ട് കളക്ടർക്ക് കത്തയച്ച് കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര പോലീസ്.
സമാധി ചടങ്ങുകൾ ആരും കാണരുതെന്ന് അച്ഛൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ആണ് ഇങ്ങനെ ചെയ്തതെന്നാണ് മക്കളുടെ വാദം. അയൽവാസികൾ പോലും കാണാതെയാണ് സ്വാമിയുടെ മൃതദേഹം മക്കൾ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന സമാധിപീഠത്തിൽ ഇരുത്തി സ്ലാബിട്ട് മൂടിയത്.
മക്കളുടെ വാദം ഇപ്രകാരം:
താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതുകഴിഞ്ഞേ മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്.
'സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധിയായത്' എന്ന് മകൻ രാജസേനൻ പറഞ്ഞു.
അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്‍റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു.
'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആരെയും അറിയിക്കാതെ സമാധി ചടങ്ങുകള്‍ നടത്തിയതെന്നാണ് ഗോപൻ സ്വാമിയുടെ മക്കളായ രാജസേനൻ, സനന്തൻ എന്നിവർ പോലീസിന് നൽകിയ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.