കൊച്ചി: എറണാകുളം ആലുവയിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നുവെന്ന കേസിൽ വഴിത്തിരിവ്. നാൽപ്പത് പവനോളം സ്വർണവും എട്ടരലക്ഷം രൂപയും മോഷണം പോയതിന് പിന്നിൽ ഗൃഹനാഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കവർച്ചാ നാടകമാണ് നടന്നതെന്നും ആഭിചാരക്രിയ ചെയ്യുന്ന തൃശൂർ ചിറമങ്ങാട് സ്വദേശി അൻവറാണ് വീട്ടിൽ അനർഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവർച്ചാ നാടകം നടത്തിച്ചതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പടലക്കാട്ടിൽ ഉസ്താദ് എന്നറിയപ്പെടുന്ന അൻവറിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ജനുവരി ആറിന് ആലുവ കാസിനോ തിയേറ്ററിന് പിന്നിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ മോഷണം നടന്നു. പകൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ പൂട്ടുപൊളിച്ച് നാൽപ്പത് പവനോളം സ്വർണവും എട്ടരലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടതായാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. ആലുവ ഡിവൈഎസ്പി ടിആർ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പരാതി ലഭിച്ചയുടൻ പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ALSO READ: തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ പരിശോധനയിൽ കവർച്ച നാടകമാണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് ഗൃഹനാഥ സമ്മതിച്ചു. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇതിന് പരിഹാരം ചെയ്യണമെന്ന് പറഞ്ഞാണ് പലതവണകളായി സ്വർണവും പണവും കൈപ്പറ്റിയത്.
സ്വർണവും പണവും ലഭിച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്ഐമാരായ കെ.നന്ദകുമാര്‍, എസ്. ശ്രീലാല്‍, എം.സി. ഹരീഷ്, അരുണ്‍ ദേവ്, ചിത്തുജി, സിജോ ജോര്‍ജ്, എഎസ്ഐ വിനില്‍കുമാര്‍, എസ് സിപിഒ നവാബ്, സിപിഒമാരായ പിഎ നൗഫല്‍, മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബൂബക്കര്‍, കെഎം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.