News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

 പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ     

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 12:04 PM IST
  • Onion Price: വീണ്ടും കണ്ണീരിലാഴ്ത്തി ഉള്ളിവില; 15 ദിവസത്തിനുള്ളിൽ ഉയർന്നത് ഇരട്ടിയിലധികം!
  • Dharmajan Bolgatty സ്ഥാനാർഥിത്വം ഉറപ്പിച്ചു, ബാലുശ്ശേരിയോ വൈപ്പിനോ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല
  • Myanmar: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് Internet Service പുനഃസ്ഥാപിച്ചു
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Onion Price: വീണ്ടും കണ്ണീരിലാഴ്ത്തി ഉള്ളിവില; 15 ദിവസത്തിനുള്ളിൽ ഉയർന്നത് ഇരട്ടിയിലധികം!

ഉള്ളിവില വീണ്ടും കണ്ണീരിലാഴ്ത്തുന്നു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളിയുടെ വില കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രണ്ട് മൂന്ന് മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.വിലക്കയറ്റത്തിന്റെ കാരണം ഇറക്കുമതിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണെന്നാണ് റിപ്പോർട്ട്. 

 

Uttarakhand Glacier Burst: ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം 

ചമോലി ജില്ലയില്‍ ഇന്നലെ നടന്ന മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 170 പേരെ കാണാതായതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 

Cov​id Cases: സെക്രട്ടറിയേറ്റിൽ നിയന്ത്രണം,50 ശതമാനം പേർ ജോലിക്ക് ​ഹാജരായാൽ മതി

സെക്രട്ടറിയേറ്റിലും വിവിധ വകുപ്പുകളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങൾ കൂടിf കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ. ഇതിന്റെ ഭാ​ഗമായി രോ​ഗവ്യാപനം ഏറ്റവും കൂടുതലുള്ള ധനവകുപ്പിൽ 50 ശതമാനം ജീവനക്കാർ മാത്രം ജോലിക്ക് ഹാജരായാൽ മതിയെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Dharmajan Bolgatty സ്ഥാനാർഥിത്വം ഉറപ്പിച്ചു, ബാലുശ്ശേരിയോ വൈപ്പിനോ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല

നടൻ ധർമ്മജൻ ബോൾ​ഗാട്ടി(Dharmajan Bolgatty) മത്സരിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ധർമ്മജനെ മത്സരിക്കാൻ തന്നെയാണ് കോൺ​ഗ്രസ്സിന്റെ തീരുമാനമെങ്കിലും മണ്ഡലത്തിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും തീരുമാനമായിട്ടില്ല. വൈപ്പിനോ,ബാലുശ്ശേരിയോ ആണ് ധർമ്മജനെ മത്സരിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ. 

Myanmar: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് Internet Service പുനഃസ്ഥാപിച്ചു

സൈനിക അട്ടിമറിക്കെതിരെ (Military Coup) ഞായറാഴ്ച്ച പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു. ശനിയാഴ്ചയാണ് മ്യാൻമറിലെ ഇന്റർനെറ്റ് സർവീസുകൾ പൂർണമായും നിർത്തിവെച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ  സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

 

Trending News