News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ    

Written by - Zee Malayalam News Desk | Last Updated : Feb 7, 2021, 11:59 AM IST
  • Pala Seat Controversy: എൻസിപിയിൽ പൊട്ടിത്തെറി; Mani C Kappan യുഡിഎഫിലേക്കെന്ന് സൂചന
  • Palakkad Murder: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു; മകനെ ബലി കൊടുക്കാൻ ദൈവവിളി ഉണ്ടായെന്ന് യുവതി
  • PM Modi ഇന്ന് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും
  • Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Pala Seat Controversy: എൻസിപിയിൽ പൊട്ടിത്തെറി; Mani C Kappan യുഡിഎഫിലേക്കെന്ന് സൂചന 

 പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ വീണ്ടും പൊട്ടിത്തെറി.  ഈ സാഹചര്യത്തിൽ എൽഡിഎഫിൽ നിന്ന് ഇനിയും അവ​ഗണന നേരിടാൻ കഴിയില്ലെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി.  തർക്കം രൂക്ഷമായി തുടരുന്നതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേക്ക് കളം മാറ്റി ചവിട്ടിയെക്കുമെന്നും സൂചനയുണ്ട്.  

Palakkad Murder: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു; മകനെ ബലി കൊടുക്കാൻ ദൈവവിളി ഉണ്ടായെന്ന് യുവതി

ആറുവയസ്സുക്കാരനെ അമ്മ കഴുത്തറുത്ത് കൊന്നു (Murder). ഞായറാഴ്ച പുലർച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂളക്കാട് പുതുപ്പള്ളിതെരുവ് സ്വദേശിനിയായ ഷാഹിദയാണ് താൻ വീട്ടിലെ കുളിമുറിയിൽ വെച്ച് തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസിന് വിവരം നൽകിയത്. ഷാഹിദയുടെ മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ട ആമിൽ. ഷാഹിദ മൂന്ന് മാസം ഗർഭിണിയാണ്. 

Ram Temple നിർമ്മാണത്തിന് 11 ലക്ഷം രൂപ സംഭാവന നൽകി Ravi Shankar Prasad

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി 11 ലക്ഷം രൂപ സംഭവന നൽകി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. തന്റെ സംഭാവന അദ്ദേഹം ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. 

PM Modi ഇന്ന് ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും 

വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് അസം, പശ്ചിമ ബംഗാൾ (West Bengal) എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. അസമിൽ മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ളവ വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനത്തിനാണ് അദ്ദേഹം ഇന്ന് തുടക്കം കുറിക്കുന്നത്.  

Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് വിസ നിയമങ്ങളില്‍ കര്‍ശന   നിയന്ത്രണങ്ങളുമായി  കുവൈത്ത്. ഇനി മുതല്‍ കുവൈത്തിലേക്കുള്ള എല്ലാ വിസകളും  കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News