Pala Seat Controversy: പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ വീണ്ടും പൊട്ടിത്തെറി. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ നിന്ന് ഇനിയും അവഗണന നേരിടാൻ കഴിയില്ലെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി. തർക്കം രൂക്ഷമായി തുടരുന്നതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേക്ക് കളം മാറ്റി ചവിട്ടിയെക്കുമെന്നും സൂചനയുണ്ട്.
പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മാണി. സി. കാപ്പൻ (Mani C Kappan) മത്സരിച്ചേക്കും എന്നാണ് സൂചന. എൻസിപിയിൽ തർക്കം ഉണ്ടാകാൻ കാരണം പാലാ സീറ്റാണ്. പാലാ സീറ്റ് വിട്ട് നൽകില്ലെന്ന് പല തവണ മാണി. സി. കാപ്പൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് എൻസിപിയിലെ (NCP) ആഭ്യന്തര കലഹം രൂക്ഷമായത്. രണ്ട് തട്ടിലുള്ള കാപ്പൻ പക്ഷവും ശശീന്ദ്രൻ പക്ഷവും എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Also Read: NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ
ഇതിനിടയിൽ വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കാപ്പൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
പാലാ സീറ്റ് തരണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച് കാപ്പനും എന്നാൽ വിട്ട് തരില്ലെന്ന നിലപാടിൽ സിപിഎമ്മും തുടരുകയാണ്. ഇതോടെയാണ് സിപിഎം-എൻസിപി (CPM-NCP) ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻസിപി അദ്ധ്യക്ഷനും ഈ വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിൽ എത്തിയത്. പക്ഷേ ചർച്ചയ്ക്ക് മൂന്ന് തവണ സമയം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനുമതി നൽകിയില്ല. ഇതിന് ശേഷമാണ് മാണി സി കാപ്പൻ താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.