News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 11:58 AM IST
  • Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ (New Farm Law) കർഷകർ രാജ്യവ്യാപകമായി ഇന്ന് റോഡ് ഉപരോധിക്കും.  ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് കർഷകർ സംസ്ഥാനങ്ങളിലെ റോഡ് ഉപരോധിക്കാൻ ആഹ്വാനം ചെയ്യുന്നത്.   

Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഒരു തെളിവും കണ്ടെത്താനാവാതെ. കേസിൽ സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ എന്‍ഐഎക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

Covid19: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ India യെ പ്രശംസിച്ച് WHO

ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ രോഗ വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.  രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  അറിയിച്ചു. 

SSC MTS Recruitment Exam 2021: Registration ആരംഭിച്ചു, Exam Date അറിയാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വെള്ളിയാഴ്ച മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് SSC യുടെ ഒഫീഷ്യൽ വെബ്സൈറ്റായ ssc.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 21 വരെ അപേക്ഷിക്കാവുന്നതാണ്. 

 

Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

വിദേശികള്‍ക്ക് വീണ്ടും  താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ്  വിദേശികള്‍ക്ക്  Saudi Arabia പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News