Lakshmi Narayana Rajayoga 2025: പുതുവർഷത്തിൽ ബുധനും ശുക്രനും രാശി മാറുകയും ഏകദേശം ഒരു വർഷത്തിനു ശേഷം മീന രാശിയിൽ രണ്ട് ഗ്രഹങ്ങളും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
Budh Shukra Yuti In Meen: ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികളെ അറിയാം...
ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. എല്ലാ ഗ്രഹങ്ങളും അതിന്റെ നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം രാശിചക്രം മാറുന്നു
പ്രത്യേകിച്ച് ഒൻപത് ഗ്രഹങ്ങളിൽ, ഭൂതങ്ങളുടെ ഗുരുവായ ശുക്രനും ഗ്രഹങ്ങളുടെ അധിപനായ ബുധനും അവരുടെ ചലനങ്ങളിൽ മാറ്റം വരുത്തുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കുന്നു. ഫെബ്രുവരിയിൽ ഈ രണ്ട് ഗ്രഹങ്ങളും മീന രാശിയിൽ സംക്രമിച്ച് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും.
ജ്യോതിഷ പ്രകാരം, സൗന്ദര്യം, ഭൗതിക സന്തോഷം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. ശുക്രൻ ജനുവരി 28 ന് മീന രാശിയിൽ പ്രവേശിക്കും
ബുദ്ധിയുടെയും സംസാരത്തിൻ്റെയും ഘടകമായ ബുധൻ ഫെബ്രുവരി 27 ന് മീന രാശിയിൽ സംക്രമിക്കും. ഇത്തരത്തിൽ മീന രാശിയിൽ ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
മെയ് 7 ന് ബുധൻ മേട രാശിയിൽ പ്രവേശിക്കുന്നത് വരെ ഈ യോഗം തുടരും. അതായത് 69 ദിവസം ലക്ഷ്മി നാരായണ യോഗം നീണ്ടുനിൽക്കും. ലക്ഷ്മി നാരായണ യോഗത്താൽ ഫെബ്രുവരി മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും.
മീനം (Pisces): ഫെബ്രുവരിയിൽ ബുധ-ശുക്ര കൂടിച്ചേരളിലൂടെ ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് പങ്കാളിത്ത ബിസിനസിൽ നല്ല പിന്തുണ ലഭിക്കും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ശമ്പള വർദ്ധനയ്ക്കൊപ്പം പ്രമോഷൻ ലഭിച്ചേക്കാം. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം.
മേടം (Aries): ലക്ഷ്മി നാരായണ രാജയോഗം ഇവർക്കും ഒരു അനുഗ്രഹമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം, ബഹുമാനത്തിൽ വർദ്ധനവ്, നിക്ഷേപത്തിന് സമയം അനുകൂലം, തൊഴിൽ ബിസിനസ് മേഖലകളിൽ ധാരാളം നേട്ടങ്ങൾ, അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം
മിഥുനം (Gemini): പുതുവർഷത്തിൽ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണയോഗം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. വിദേശ രാജ്യങ്ങളിൽ ജോലി സാധ്യത, ബിസിനസിൽ വലിയ ലാഭം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചേക്കാം, വീട് വാങ്ങുക എന്ന സ്വപ്നം സഫലമാകും, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പിതാവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.
വൃശ്ചികം (Scorpio): ലക്ഷ്മീ നാരായണ രാജയോഗം ഇവർക്ക് വലിയൊരു അനുഗ്രഹമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബിസിനസ്സിൽ ലാഭത്തോടൊപ്പം പുതിയ അവസരങ്ങളും ഉടലെടുക്കും, സമ്പാദിക്കുന്നതിൽ വിജയിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല വാർത്ത ലഭിക്കും.
ലക്ഷ്മി നാരായണ രാജയോഗത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്, ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്. ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ നിൽക്കുമ്പോൾ ലക്ഷ്മീ നാരായണയോഗം രൂപപ്പെടും. അതിലൂടെ ചിലർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും.