Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനം

Rahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 02:37 PM IST
  • രാത്രി ഏഴിന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും
  • നാളെയും മണ്ഡലത്തിൽ പര്യടനം നടത്തിയ ശേഷം ആയിരിക്കും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കുക
Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനം

വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിറ്റിംഗ് എംപി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഇന്ന് വയനാട് ആറ് പരിപാടികളിലാണ് രാഹുൽ പങ്കെടുക്കുക. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.

ഇന്നുരാവിലെ പത്തുമണിയോടെയാണ് വയനാടിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി സ്‌പോർട്‌സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ രാഹുൽ എത്തിയത്. ഇവിടെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഹെലികോപ്‌ടറിൽ പരിശോധന നടത്തി. ഇതിനുശേഷമാണ് രാഹുൽ സുൽത്താൻ ബത്തേരിയിലേയ്ക്ക് പുറപ്പെട്ടത്.

സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു ആദ്യ ജനസമ്പര്‍ക്കം. അസംപഷന്‍ ആശുപത്രി പരിസരത്ത് നിന്ന് കോട്ടക്കുന്നിലേക്ക് നടത്തിയ റോഡ്‌ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു. ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയിലെത്തുന്ന സ്ഥാനാര്‍ഥിയും സംഘവും താഴെ അങ്ങാടിയില്‍ നിന്ന് അനശ്വര ജംഗ്ഷനിലേക്ക് റോഡ് ഷോ നടത്തി.

ALSO READ: 'കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ'; മോദി വീണ്ടും കേരളത്തിൽ

ഉച്ചകഴിഞ്ഞ് മാനന്തവാടിയില്‍ സെന്‍ച്വറി ടെക്സ്റ്റയില്‍സ് പരിസരത്തുനിന്നു ഗാന്ധി പാര്‍ക്കിലേക്ക് നടത്തുന്ന റോഡ് ഷോയ്ക്കുശേഷം മാനന്തവാടി ബിഷപ്‌സ് ഹൗസിലെത്തുന്ന രാഹുല്‍ ഗാന്ധി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് വെള്ളമുണ്ട ടൗണില്‍ പുളിഞ്ഞാല്‍ ജംഗ്ഷനില്‍നിന്നു സ്‌കൂള്‍ ജംഗ്ഷനിലേക്കും പടിഞ്ഞാറത്തറയില്‍ ഇന്ത്യന്‍ ഓയില്‍ പമ്പ് പരിസരത്തുനിന്നു കല്‍പ്പറ്റ റോഡ് ജംഗ്ഷനിലേക്കും റോഡ് ഷോ ഉണ്ടാകും. രാത്രി ഏഴിന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. നാളെയും മണ്ഡലത്തിൽ പര്യടനം നടത്തിയ ശേഷം ആയിരിക്കും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News