Kerala Budget 2023 Live : 'ക്ഷേമ പെൻഷൻ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം, പദ്ധതിയുമായി മുന്നോട്ട് പോകും'; ക്ഷേമപെൻഷൻ വർധിപ്പിച്ചില്ല

Kerala Budget 2023 Live Updates : കോവിഡ്, ഓഖി തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചു. ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച. തനതു വരുമാനം വർധിച്ചു. കാർഷിക മേഖലയിൽ 6.2 ശതമാനം വളർച്ച.

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 12:24 PM IST
    Kerala Budget Live Updates: ആ​ഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യത. ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന തോട്ടവിളകളെ ആ​ഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാം.
Live Blog

Kerala Budget 2023 Live Update : കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സമയം ആ​ഗോള തലത്തിൽ അവസാനിച്ചിട്ടില്ല. ആ​ഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യത. ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന തോട്ടവിളകളെ ആ​ഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാം.

3 February, 2023

  • 12:15 PM

    State Budget 2023: സർക്കാരിന്റെ നിസ്സഹായത വെളിവാക്കുന്ന ബജറ്റാണ് ഇതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൊള്ളയടിക്കുന്ന, പിടിച്ചുപറി രൂപത്തിലുള്ള നികുതി വർധനവാണ് വരുത്തിയിരിക്കുന്നത്. കിഫ്‌ബി നോക്കുകുത്തി മാത്രമാണെന്നും പണമില്ല, ഒന്നും നടക്കില്ല എന്ന് ധനമന്ത്രി ബജറ്റിലൂടെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • 12:15 PM

    Kerala Budget 2023: കേരളത്തിന്റെ 2023 - 24 വർഷത്തെ ബജറ്റ് നികുതി കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പെട്രോൾ, ഡീസൽ, മദ്യം ഉൾപ്പടെയുള്ളവക്ക് നികുതി കൂട്ടിയത് തെറ്റാണ്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നും, ദേശീയ തലത്തിൽ നികുതി പിരിവ് 6 ഉം 101 ഉം ശതമാനം ഉയർന്നപ്പോൾ കേരളത്തിൽ ഉയർന്നത് 2ഉം 4 ഉം ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

  • 11:15 AM

    സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. സഭയിൽ പ്രതിപക്ഷ ബഹളം. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ബജറ്റ് എന്ന് പ്രതിപക്ഷം. അധിക വരുമാനത്തിനായി നിരവധി മേഖലകളിൽ നികുതി വർധനവ്. നടുവൊടിക്കുന്ന ബജറ്റ് എന്ന് പ്രതിപക്ഷം.

  • 11:15 AM

    ഭൂമി, ഫ്ലാറ്റ്, മദ്യം, ഡീസൽ-പെട്രോൾ എന്നിവയ്ക്ക് വില വർധിക്കും. സഭയിൽ പ്രതിപക്ഷ ബഹളം. ധനസ്ഥിതി വായിച്ചു തീർക്കട്ടെയെന്ന് സ്പീക്കർ.

  • 11:15 AM

    മദ്യവില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി.

  • 11:15 AM

    ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കും. ന്യായവില കൂട്ടേണ്ട മേഖലകൾ കണ്ടെത്തും. ഫ്ലാറ്റ് അപ്പാർട്ട്മെന്റ് മുദ്രപത്രത്തിൻ്റെ വില കൂട്ടി. ഏഴ് ശതമാനമാണ് വർധിപ്പിച്ചത്.

  • 11:15 AM

    അബ്കാരി കുടിശിക തീർക്കുന്നതിന് പുതിയ പദ്ധതി. ഹോർട്ടി വൈൻ ഉത്പാദിപ്പിക്കും. സ്പിരിറ്റ് ഉൽപാദനം സംസ്ഥാനത്തിനകത്ത് നടത്താൻ പ്രോത്സാഹിപ്പിക്കും.

  • 11:00 AM

    മോട്ടോർ വാഹന നികുതി കൂട്ടി. രണ്ട് ലക്ഷം വരെയുള്ള  മോട്ടർ വാഹനങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി കൂട്ടി. 2 ലക്ഷം വരെ വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റതവണ നികുതിയിൽ രണ്ട് ശതമാനം വർധന. മോട്ടോർ വാഹന സെസ് വർധിപ്പിച്ചു. വൈദ്യുത വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.

  • 11:00 AM

    ഒന്നിലധികം കെട്ടിടങ്ങൾ ഉള്ളവർക്ക് പ്രത്യേകം കെട്ടിട നികുതി. വാണിജ്യ- വ്യവസായ മേഖലയിലെ വൈദ്യൂതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ നികുതിയും പരിഷ്കരിക്കും.

  • 11:00 AM

    മെഡിസെപ്പിന് 30 കോടിയുടെ കോർപ്പസ് ഫണ്ട്. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുന്നു. ഇതിനോടുള്ളത് കേരളത്തിൻ്റെ പ്രതിഷേധം. സമൂഹ്യക്ഷേമ പെൻഷൻ തകർക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നു. എന്നാൽ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകും. ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. 1700 ആയി തന്നെ നിലനിർത്തും.

  • 11:00 AM

    ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് 9.43 കോടി. നവകേരളം 2 ന് 10 കോടി. ജി എസ് ടി വകുപ്പിന് 10 കോടി. സാങ്കേതിക വത്കരണത്തിനാണ് തുക. റീബിൽഡ് കേരള പദ്ധതിക്ക് 904.8 കോടി. അംഗനവാടി പ്രവർത്തകർക്ക് അങ്കണം എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി. ട്രഷറി വകുപ്പിന് 12.05 കോടി.

  • 11:00 AM

    മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി. ലോക കേരള സഭ- 2.5 കോടി. പി എസ് സി ക്ക് 9.9 കോടി രൂപ. ഹൈക്കോടതി കടലാസ് രഹിതമാക്കാൻ 3.5 കോടി.എക്സൈസ് 15 കോടി. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് 15 കോടി. ജെൻഡർ പാർക്കുകൾ നവീകരിക്കും. ഫാസ്റ്റ് ട്രാക്ക് കോടതിയുടെ തുടർ പ്രവർത്തനങ്ങൾക്കും പുതിയ കോടതികൾക്കും 8 കോടി.

  • 10:45 AM

    പോലീസിന്റെ ആധുനികവത്കരണത്തിന് 152.9 കോടി. ജയിൽ 13 കോടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് - 15 കോടി. ട്രാഫിക് - 1.8 കോടി. 
    ജനമൈത്രി - 4.4 കോടി. സൈബർ പൊലീസ് - 4 കോടി. ഫോറൻസിക് - 5 കോടി. നിർഭയ - 10 കോടി.

  • 10:45 AM

    വയോമിത്രം പദ്ധതിക്ക് 27.81 കോടി. ട്രാൻസ്ജെൻഡറുകൾക്കുള്ള മഴവില്ല് പദ്ധതിക്കായി 5.02 കോടി. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 17 കോടി. ഭിന്ന ശേഷി വിഭാഗം - 8 കോടി. ജയിൽ 13 കോടി. പോലീസ് 159 കോടി. നിഷിന് 1 കോടി. നിർഭയ പദ്ധതിക്ക് 10 കോടി. മെൻസ്ട്രൽ കപ്പ് 10 കോടി. മെൻസ്ട്രുവൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി ബോധവത്ക്കരണം പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കും.

  • 10:45 AM

    കുടിവെള്ള പദ്ധതികൾക്ക് 950 കോടി. ജൽ ജീവൻ മിഷൻ 500 കോടി. നഗര ജലവിതരണം മെച്ചപ്പെടുത്തുന്നതിന് 100 കോടി. പഴക്കമുള്ള പൈപ്പുകൾ മാറ്റാൻ 50 കോടി. 2979.40 കോടി പട്ടിക ജാതി വികസനത്തിന്. തൊഴിലാളി ക്ഷേമത്തിന് 504.76 കോടി.

  • 10:30 AM

    എല്ലാ ആശുപത്രികളിലും കാൻസർ ചികിത്സ സൗകര്യം ഉറപ്പാക്കും. പോവിഷബാധയ്ക്ക് എതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തും. 30 കോടി ഇ ഹെൽത്തിന്. കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കും. 574.5 കോടി കാരുണ്യ ആരോഗ്യ പദ്ധതിക്ക്.

  • 10:30 AM

    2828.11 കോടി ആരോഗ്യ മേഖലയ്ക്ക്. ഹെൽത്ത് കെയർ മേഖലക്കായി ആധുനിക സൗകര്യങ്ങൾ. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് കോടി രൂപ മാറ്റിവച്ചു. തലശേരി ജന. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി.

  • 10:30 AM

    കണ്ണൂരിൽ എകെജി മ്യൂസിയത്തിന് ആറ് കോടി. കെഎസ്എഫ്ഡിസി തിയേറ്ററുകളുടെ നവീകരണത്തിനായി 17 കോടി. കല്ലുമാല സമര സ്ക്വയർ അഞ്ച് കോടി. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം സർക്കാർ വിപുലമായി ആചരിക്കും. കായിക മേഖലയ്ക്ക് 135.9 കോടി.

  • 10:30 AM

    ആർസിസിക്ക് 81 കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി. കൊച്ചി കാൻസർ സെന്റിന് 14.5 കോടി.

  • 10:30 AM

    സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 344 കോടി. സൗജന്യ യൂണിഫോം 140 കോടി.

  • 10:15 AM

    തൃശൂർ പൂരം ഉൾപ്പെടെ പൈതൃക പദ്ധതികൾക്ക് എട്ട് കോടി രൂപ. കൊച്ചി മുസരിസ് ബിനാലെയ്ക്ക് രണ്ട് കോടി രൂപ. കാപ്പാട് ചരിത്ര മ്യൂസിയം 10 കോടി രൂപ. കൊല്ലത്ത് ഓഷ്യനറി സ്ഥാപിക്കും. 10 കോടി രൂപ വകയിരുത്തും. 135.65 ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന്. ചാംപ്യൻസ് ബോട്ട് ലീഗ് 12 കോടി. 

  • 10:15 AM

    ഗതാഗത മേഖലയ്ക്ക് 2080 കോടി രൂപ. തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40 കോടി. സംസ്ഥാനപാതകളുടെ വികസനത്തിനായി 75 കോടി. 1144.22 കോടി ദേശീയ പാത വികസനം. കെഎസ്ആർടിസിക്ക് 131 കോടി. കേന്ദ്ര റോഡ് ഫണ്ട് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് 68.85 കോടി. കെഎസ്ആർടിസിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി.

  • 10:15 AM

    കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി  200 കോടി. 549 കോടി വിവരസാങ്കേതി വിദ്യാമേഖലയ്ക്ക്.  26.6 കോടി തിരുവനന്തപുരം ടെക്നോപാർക്കിന്.

  • 10:00 AM

    ജല വൈദ്യുത പദ്ധതികൾക്ക് 50 കോടി. കയർ യന്ത്രവത്ക്കരണത്തിന് 40 കോടി. കയർ മേഖലയിലെ ഗവേഷണങ്ങൾക്ക് എട്ടു കോടി.

  • 10:00 AM

    പുതിയ സബ് സ്റ്റേഷനുകൾക്ക് 300 കോടി. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് 7.98 കോടി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ സ്ഥപിക്കും. ഇടമൺ കൊച്ചി നഷ്ടപരിഹാരം പാക്കേജിന് 30 കോടി. ബജറ്റിൽ കയർ ഖാദി കശുവണ്ടി വ്യവസായത്തിനും സഹായം. 1259 കോടി വ്യവസായ മേഖലയ്ക്ക്. കശുവണ്ടി വ്യവസായത്തിന് 58 കോടി. കയർ വ്യവസായത്തിന് 117 കോടി. കരകൗശല മേഖലക്ക് 4.20 കോടി. സ്വകാര്യ വ്യവസായ പാർക്കുകൾക്കായി 10 കോടി.

  • 10:00 AM

    ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 525.45 കോടി. പാലക്കാട് ജില്ലയിലെ കനാലുകൾ നവീകരിക്കാനായി 22 കോടി. 58 കോടി ഡാം പുനർ നിർമ്മാണത്തിന്. ഹരിത കേരളം 7.5 കോടി. ഹരിത കേരളം മിഷൻ കുളം നവീകരണത്തിന് ഏഴര കോടി. 100 കോടി കുട്ടനാട് പുറംബണ്ടുകൾക്ക്. കുട്ടനാട്ടിലെ പുറം ബണ്ട് നിർമ്മാണം 100 കോടി. വിവിധ സൗരോർജ്ജ പദ്ധതികൾക്ക് 10 കോടി. പ്രളയ പുനരധിവാസ നിർമ്മാണങ്ങൾക്കായി ഏഴ് കോടി.

  • 10:00 AM

    ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി. ശബരിമല കുടിവെള്ള പദ്ധതിക്ക് 10 കോടി. 10 കോടി എരുമേലി മാസ്റ്റർ പ്ലാൻ. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി അധിക തുക അനുവദിച്ചു.140.50 കോടി സംസ്ഥാന സഹകരണ മേഖലയ്ക്ക്.

  • 10:00 AM

    അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 150 കോടി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ സംസ്ഥാന വിഹിതമായി 80 കോടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 8258 കോടി. 260 കോടി കുടുംബശ്രീക്ക്. ഖരമാലിന്യ പദ്ധതിക്ക് 210 കോടി. ലൈഫ് മിഷൻ 1436.26 കോടി. ഇടുക്കി വികസന പാക്കേജ് 75 കോടി. വയനാടിനും കാസർക്കോടിനും 75 കോടി. സ്വഛ് ഭാരത് മിഷന് സംസ്ഥാന വിഹിതം 24 കോടി. ശുചിത്വമിഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 25 കോടി. 230 കോടി മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്. രണ്ടാം കുട്ടനാട് പാക്കേജ് 137 കോടി.

  • 10:00 AM

    തീരദേശ വികസനം - 115 കോടി. പുനർഗേഹം പദ്ധതിക്കുള്ള വകയിരുത്തൽ 20 കോടി. മത്സ്യ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് 10 കോടി. വന സംരക്ഷണ പദ്ധതിക്ക് 26 കോടി. 50 കോടി വനത്തിനുള്ളിലെ ജല ലഭ്യത ഉറപ്പു വരുത്താൻ. ജൈവ വൈവിധ്യ സംരക്ഷണം പദ്ധതിക്കായി 10 കോടി. എക്കോ ടൂറിസത്തിന് ഏഴ് കോടി. സംസ്ഥാനത്തെ 16 വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്കായി 4.76 കോടി. കോട്ടൂർ ആന പരിപാലന കേന്ദ്രം 1 കോടി.

  • 10:00 AM

    പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കായി സമ്പാദ്യ പദ്ധതി 27 കോടി. ഫിഷറീസ് സർവകലാശാലയുടെ പുതിയ ക്യാമ്പസ് പയ്യന്നൂരിൽ. ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കും.

  • 09:45 AM

    ക്ഷീര വകുപ്പിന് 114 കോടി രൂപ. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും.  ക്ഷീര ഗ്രാമത്തിന് 2.4 കോടി. പുതിയ കാലിത്തീറ്റ ഫാമിന് 11 കോടി.  മൃഗ സംരക്ഷണ വകുപ്പിന് ആകെ 435.4 കോടി. മണ്ണ് ജല വികസനത്തിന് 87.75 കോടി. മത്സ്യബന്ധന മേഖലക്ക് 321.31 കോടി. മത്സ്യബന്ധനത്തിന് 32 1.31 കോടി. കൊല്ലം കാസർകോട് ജില്ലകളിൽ പെറ്റ്സ് ഫുഡ് ഫാക്ടറി- 2 കോടി. മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ പത്തു കോടി രൂപ. മത്സ്യബന്ധന ബോട്ടുകൾ പെട്രോൾ ഡീസൽ എൻജിനുകളിലേക്ക് മാറും. ആദ്യ ഘട്ടത്തിൽ 8 കോടി. ഉൾനാടൻ മത്സ്യബന്ധന മേഖല 82.1 കോടി. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കായി സമ്പാദ്യ പദ്ധതി 27 കോടി. ഫിഷറീസ് സർവകലാശാലയുടെ പുതിയ ക്യാമ്പസ് പയ്യന്നൂരിൽ. ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കും.

  • 09:45 AM

    കാർഷിക മേഖലയ്ക്ക് 971.71 കോടി. നാളികേര വികസനത്തിന് 68.95 കോടി. നാളികേരത്തിൻ്റെ താങ്ങുവില ഉയർത്തി. നാളികേരം താങ്ങുവില 32 ൽ നിന്ന് 34 ആയി ഉയർത്തും. കാർഷിക മേഖലയ്ക്ക് ആകെ 971.71 കോടി. 156.3 കോടി ഈ വർഷം. സമഗ്ര പച്ചക്കറി കൃഷിക്കായി 93.45 കോടി. സ്മാർട്ട് കൃഷിഭവന് 10 കോടി. വിള ഇൻഷുറൻസ് പരിരക്ഷയ്ക്ക് 31 കോടി. വിള ഇഷ്യൂ റൻസിന് 31 കോടി. കുട്ടനാട് കാർഷിക മേഖല 17 കോടി രൂപ സഹായം അനുവദിക്കും. 12 കോടി സാങ്കേതിക സഹായത്തിന് നൽകും.

  • 09:45 AM

    നഗര വികസനത്തിന് 100 കോടി. നവകേരളത്തിന് സമഗ്രമായ നഗര നയം രൂപീകരിക്കും. കളക്ടറേറ്റുകളിൽ സൗകര്യം വർദ്ധിപ്പിക്കും. ഇതിനായി 70 കോടി രൂപ അനുവദിക്കും. നേത്രക്കാഴ്ച്ച പദ്ധതിക്ക് 50 കോടി.

  • 09:45 AM

    പ്രവാസികളുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ്. ടിക്കറ്റ് നിരക്കുകൾ  സംബന്ധിച്ച് ചർച്ചകൾ നടത്തി. പ്രവാസികളുടെ വിമാന തിരക്ക് നിയന്ത്രിക്കാൻ നോർക്ക വഴി ചാർട്ടേഡ് ഫ്ലൈറ്റ്. കോർപ്പസ് ഫണ്ടായി 15 കോടി. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി. ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്നത് ജനകീയ ഇടപെടലുകൾ. അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ചു നീക്കും. 64,066 ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ നടപടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് 50 കോടി അതിദാരിദ്ര്യം തുടച്ച് നീക്കാൻ സർക്കാർ തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു.

  • 09:30 AM

    വർക്ക് നിയർ ഹോമിന് സമാനമായ രീതി ടൂറിസം മേഖലയിൽ നടപ്പിലാക്കും. ഇതിനായി 50 കോടി. വർക്ക് ഫ്രം ഹോളിഡേ ഹോം എന്നതാണ് പദ്ധതി. പുതിയ നെഴ്സിംഗ് കോളേജിന് 20 കോടി.

  • 09:30 AM

    ദേശീയ പാത വികസനത്തിൽ വൻ കുതിച്ചുചാട്ടം. 5550 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി നൽകി. സർവകലാശാലകളിലെ സ്റ്റുഡൻറ് എക്സ്ചേഞ്ചിന് 10 കോടി. സംസ്ഥാന വ്യാപാര മേള സംഘടിപ്പിക്കും. തിരുവനന്തപുരം സ്ഥിരം വേദി. ഇതിനായി 15 കോടി രൂപ.

  • 09:30 AM

    വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് വ്യാവസായിക ഇടനാഴി സ്ഥാപിക്കും. വിഴിഞ്ഞം - തേക്കട - മംഗലപുരം വ്യാവസായിക ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കാൻ
    1000 കോടി. കോവളം ബേക്കൽ ജലപാതയ്ക്ക് 300 കോടി. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഗ്രീൻ ഹൈഡ്രജൻ ഹബിനായി 200 കോടി.

     

  • 09:30 AM

    മേയ്ക്ക് ഇൻ കേരളയ്ക്ക് 100 കോടി ഈ വർഷം മാറ്റി വച്ചു. വ്യവസായ വകുപ്പ് നടപ്പാക്കിയ സംരഭക പദ്ധതി വലിയ വിജയം. പദ്ധതിക്ക് ആയിരം കോടി. മെയ്ക്ക് ഇൻ കേരളയ്ക്ക് 1000 കോടി അധികമായി അനുവദിക്കുന്നു. ഈ വർഷം 100 കോടി

  • 09:30 AM

    ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങും. കണ്ണൂർ ഐടി പാർക്കിന്റെ  നിർമ്മാണം ഈ വർഷം തുടങ്ങും. ഗ്രീൻ സെന്ററിന് 10 കോടി. നികുതി പിരിവിന് ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചു. നികുതി നികുതിയേതര വരുമാനം വർധിപ്പിക്കും. ബജറ്റ് സർക്കാർ ചെലവിൻ്റെ കാര്യക്ഷമത അഞ്ച് ശതമാനം ഉയർത്തും.

  • 09:15 AM

    കേന്ദ്ര പദ്ധതികളിൽ കേരളം അവ​ഗണിക്കപ്പെടുന്നു. നിലവിലെ പ്രതിസന്ധി നേരിടാൻ മൂന്നിന പരിപാടി നടപ്പാക്കും. കേന്ദ്ര ഇടപെടൽ സംസ്ഥാന സഹകരണത്തോടെ ചെറുക്കും. 
    നികുതി, നികുതിയേതര വരുമാനം വർധിപ്പിക്കും. വിഭവം കാര്യക്ഷമമായി ഉപയോ​ഗിക്കും.

  • 09:15 AM

    ബജറ്റ് വിഹിതം ചെലവാക്കുന്നതിന് സർക്കാർ ഏജൻസികൾ മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം. പ്ലാൻ സ്പേസിന് 100 കോടി. ആർആർഡി ബജറ്റ് കൂടി അവതരിപ്പിക്കുന്നു.

  • 09:15 AM

    ഹാർഡ് ബജറ്റ് പ്രതിബന്ധമാണ് സംസ്ഥാനം നേരിടുന്നത്. കേരളം കടക്കെണിയിൽ അല്ല. കേരളത്തിന്റെ വായ്പാ നയത്തിൽ മാറ്റമില്ല. കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.

  • 09:15 AM

    കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സമയം ആ​ഗോള തലത്തിൽ അവസാനിച്ചിട്ടില്ല. ആ​ഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യത. ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന തോട്ടവിളകളെ ആ​ഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാം.

  • 09:15 AM

    കേന്ദ്രത്തിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് നയം വളർച്ചയെ പ്രതികൂലമായി ബാധിച്ചു. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. ഇതിന്റെ ഭാ​ഗമായി 4000 കോടിയുടെ കുറവ് ഉണ്ടായി.

  • 09:15 AM

    കോവിഡ്, ഓഖി തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചു. ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച. തനതു വരുമാനം വർധിച്ചു. കാർഷിക മേഖലയിൽ 6.2 ശതമാനം വളർച്ച.

  • 09:15 AM

    റബർ സബ്സിഡിക്ക് 600 കോടി രൂപ. ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യം.

  • 09:00 AM

    ഇന്ത്യയിൽ തന്നെ വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനം. വിലക്കയറ്റം നേരിടാൻ 2000 കോടി വകയിരുത്തി.

  • 09:00 AM

    സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.

  • 08:45 AM

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ നിയമസഭയിൽ എത്തി.

     

  • 08:45 AM

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ വീട്ടിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടു.

Trending News