KSRTC Diesel Corruption : നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻ ക്രമക്കേട്; 15000 ലിറ്റർ ഡീസൽ എത്തിച്ചതിൽ 1000 ലിറ്റർ കാൺമാനില്ല

ഡീസൽ കൊണ്ട് വന്നപ്പോൾ 15000 ലിറ്റർ ഡീസൽ കൊണ്ട് വന്നതായി ആണ് ബില്ലിൽ കാണിച്ചിരുന്നത്. എന്നാൽ  14000 ലിറ്റർ ഡീസൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 02:26 PM IST
  • 15000 ലിറ്റർ ഡീസൽ എത്തിച്ചതിൽ നിന്നാണ് 1000 ലിറ്റർ ഡീസൽ കാണാതായത്.
  • സംഭവം വിവാദമായി മാറിയതോടെ അടുത്ത ടാങ്കറിൽ നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് 1000 ലിറ്റർ ഡീസൽ കൂടി എത്തിച്ചു.
  • ഡീസൽ കൊണ്ട് വന്നപ്പോൾ 15000 ലിറ്റർ ഡീസൽ കൊണ്ട് വന്നതായി ആണ് ബില്ലിൽ കാണിച്ചിരുന്നത്. എന്നാൽ 14000 ലിറ്റർ ഡീസൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
KSRTC Diesel Corruption : നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻ ക്രമക്കേട്;  15000 ലിറ്റർ ഡീസൽ എത്തിച്ചതിൽ 1000 ലിറ്റർ കാൺമാനില്ല

നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ഡീസൽ എത്തിക്കുന്നതിൽ വൻക്രമക്കേട് കണ്ടെത്തി. 1000 ലിറ്റർ ഡീസലാണ് കാണാതായത്. 15000 ലിറ്റർ ഡീസൽ എത്തിച്ചതിൽ നിന്നാണ് 1000 ലിറ്റർ ഡീസൽ കാണാതായത്. സംഭവം വിവാദമായി മാറിയതോടെ അടുത്ത ടാങ്കറിൽ  നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് 1000 ലിറ്റർ ഡീസൽ കൂടി എത്തിച്ചു.ഡീസൽ കൊണ്ട് വന്നപ്പോൾ 15000 ലിറ്റർ ഡീസൽ കൊണ്ട് വന്നതായി ആണ് ബില്ലിൽ കാണിച്ചിരുന്നത്. എന്നാൽ  14000 ലിറ്റർ ഡീസൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1000 ലിറ്റർ ഡീസൽ കുറവ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കെ എസ് ആർടിസി ബസിന് മൈലേജ് കിട്ടുന്നില്ല എന്ന് പരാതിയുർന്നിരുന്നു. ഇതിനെ തുടർന്ന് മെക്കാനിക്കിന്റെയും ഡ്രൈവറുടെയും പിടിപ്പ് കേടാണ് ഇതിന് കാരണം എന്ന്  ചൂണ്ടിക്കാണിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. എന്നാൽ ജീവനക്കാർ നിരന്തരം പരാതിയുമായി എത്തിയിരുന്നുവെങ്കിലും ടാങ്കറിൽ കൊണ്ട് വരുന്ന ഡീസൽ അളവ് നോക്കാൻ ശ്രമിക്കാറില്ല. ഇന്നലെ, ഫെബ്രുവരി 18 ന് രാത്രിയാണ് നെടുമങ്ങാട്ടെ എം എസ് ഫ്യൂവൽസ് കരാറെടുത്ത  ഇന്ത്യൻ ഓയിൽ  ഡീസൽ ആണ് ടാങ്കറിൽ എത്തിയത്.

ALSO READ: Drowned death: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി; ആകെ മരണം മൂന്നായി

 ഇന്ന് രാവിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡീസൽ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ആണ് 1000 ലിറ്റർ പെട്രോൾ കുറവ് കണ്ടത്. ഏകദേശം 96000 രൂപയാണ് കെഎസ്ആർടിസിക്ക് നഷ്ടമാകുമായിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇങ്ങനെ സംഭവിക്കുന്നുവെന്നും മൈലേജില്ലാ എന്ന കാരണം പറഞ്ഞ് ഡ്രൈവറുടെയും മെക്കാനിക്കിന്റെയും മേൽ കുതിരകയറിയതായും മാസങ്ങളായി വൻ അഴിമതി ആണ് നടന്നതെന്നും കെ എസ് ആർ ടി സി ജീവനക്കാർ ആരോപിച്ചു. സംഭവം വിവാദമായതോടെ അടുത്ത ടാങ്കറിൽ 1000 ലിറ്റർ ഡീസൽ എത്തിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News