Pocso Case: സ്പെഷൽ ക്ലാസിനു വരുത്തി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവ്

Pocso Case: 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്

Written by - Zee Malayalam News Desk | Last Updated : Dec 31, 2024, 07:45 PM IST
  • ട്യൂഷൻ അധ്യാപകനായ മണക്കാട് സ്വദേശി മനോജാണ് (44) പ്രതി
  • 111 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്
  • പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം
Pocso Case: സ്പെഷൽ ക്ലാസിനു വരുത്തി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവ്

പ്ലസ് വൺ വിദ്യാർഥിനിയെ സ്പെഷൽ ക്ലാസ് ഉണ്ടെന്ന പേരിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം  കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലന്നു വിധിന്യായത്തിൽ പറഞ്ഞു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ  പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. ചിത്രങ്ങൾ പ്രതി മൊബൈലിൽ പകർ‌ത്തി. ഫോട്ടോ എടുത്തത് കുട്ടി എതിർത്തു. മുൻപും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. പീഡനത്തിനു ശേഷം കുട്ടി ഭയന്ന് ട്യൂഷൻ ക്ലാസിൽ പോകാതെയായി.

Also read-Uthra Murder Case: ഉത്രവധക്കേസ്; പരോളിനായി വ്യാജ സർട്ടിഫിക്കറ്റ്, പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം

ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു.ഈ സംഭവത്തിനു ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു. സംഭവ ദിവസം പ്രതി  ഓഫിസിലായിരുന്നുവെന്നു തെളിയിക്കാൻ രജിസ്റ്ററിൽ ഒപ്പിട്ട രേഖ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ  രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News