Kerala Nipah Cases: ഒരാൾക്ക് കൂടി നിപ; 30 പേരുടെ സാംപിൾ ഫലം കൂടി ഇന്ന് വന്നേക്കും

Kerala Nipah Out Break: അതിനിടയിൽ കഴിഞ്ഞ ദിവസം ടെസ്റ്റിനയച്ച 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 09:35 AM IST
  • കഴിഞ്ഞ ദിവസം ടെസ്റ്റിനയച്ച 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു
  • ചികിത്സയിലുള്ള 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്
Kerala Nipah Cases: ഒരാൾക്ക് കൂടി നിപ; 30 പേരുടെ സാംപിൾ ഫലം കൂടി ഇന്ന് വന്നേക്കും

കോഴിക്കോട്: ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സക്കെത്തിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലള്ളലരുടെ എണ്ണം 4 ആയി.

അതിനിടയിൽ കഴിഞ്ഞ ദിവസം ടെസ്റ്റിനയച്ച 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇതോടെ വലിയ തോതിലുള്ള വ്യാപനം ഇല്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങളുള്ള 30 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News