Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിന് ആക്കം കൂട്ടാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പ്രചാരണ യാത്രയായ വിജയ് യാത്ര ഫെബ്രുവരി 21 ന് ആരംഭിക്കും. ഈ പരിപാടിയിൽ പ്രമുഖ ദേശീയ നേതാക്കൾ ഭാഗമാകും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് (Yogi Adityanath) വിജയ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ ഫെബ്രുവരി 20 നാണ് ഇത് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യം നോക്കിയാണ് ഈ പരിപാടി ഒരു ദിവസത്തേക്ക് നീക്കിയത്.
Also Read: Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന വിജയ് യാത്രയുടെ (Vijay Yathra) സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ (Amit Shah) കേരളത്തിലെത്തുന്നത്. വിജയ് യാത്രയ്ക്ക് കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കാൻ കുമ്മനം രാജശേഖരൻ (Kummanam Rajashekharan) അധ്യക്ഷനായ പ്രത്യേക സമിതി ബിജെപി സംസ്ഥാന കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.
എന്തായാലും വിജയ് യാത്രയിൽ പങ്കെടുക്കാൻ ദേശീയ നേതാക്കൾ എത്തുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന പ്രചാരണ യാത്ര ആവേശകരമാകുമെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...