കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനേയും വെല്ലുവിളിച്ച് BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
യുവതി പ്രവേശന കാര്യത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നാണ് കെ സുരേന്ദ്രൻ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ ആവശ്യപ്പെട്ടത്.
കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന്‍ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, സംസ്ഥാന സര്‍ക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തുന്നതിനിടെയാണ് വിഷയത്തില്‍ വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍ എത്തിയിരിക്കുന്നത്.
അതേസമയം, ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയേയും മുന്‍ മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അഴിമതിയില്‍ രണ്ട് പേര്‍ക്കും ഒരേ മുഖമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.