തിരുവനന്തപുരം: കല്ലറ തുറന്ന് മൃതദേഹ പരിശോധന നടത്തിയിട്ടും തീരാതെ നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹതകൾ. മരണകാരണം കൃത്യമായി അറിയുന്നതിന് ആന്തരികാവയവങ്ങളുടെ സാംപിളുകളുടെ പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കണം. തലയിൽ കരുവാളിച്ച പാടുണ്ടെന്നും ഇതിൽ വിശദ പരിശോധന വേണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പോലീസിന്റെ സുരക്ഷയിൽ രാവിലെയാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കഴുത്തുവരെ പൂജാദ്രവ്യങ്ങൾ നിറച്ചിരുന്നു. ഫോറൻസിക് സർജൻമാരും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. സബ്കളക്ടറുടെ നേത്വത്തിലാണ് കല്ലറ തുറന്ന് പരിശോധിച്ചത്.
മൃതദേഹം പൂർണമായും അഴുകാത്ത നിലയിലായിരുന്നു. വായ തുറന്ന നിലയിലാണ് കാണപ്പെട്ടത്. മുഖം വ്യക്തമായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം രാവിലെ പത്ത് മണിയോടെ പോസ്റ്റുമോർട്ടം ചെയ്യാൻ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ഓടെ പോസ്റ്റുമോർട്ടം പൂർത്തിയായി.
മരണകാരണം കണ്ടെത്താൻ മൂന്ന് പരിശോധനകൾ നിർണായകമാണ്. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് ശ്വാസം മുട്ടലിലേക്കും ഹൃദയാഘാതത്തിലേക്കും നയിച്ചോയെന്ന് കണ്ടെത്തണം.
ALSO READ: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വഭാവിക മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി
തലയിൽ കരുവാളിച്ച പാടുകളുണ്ട്. ഇത് ഏത് തരത്തിലുള്ളതാണ്, പരിക്കാണോ എന്നീ കാര്യങ്ങൾ പരിശോധിക്കും. ശരീരത്തിൽ വിഷാംശം ഉണ്ടോയെന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.