Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍

Prime Minister Narendra Modi ഞായറാഴ്ച  കേരളത്തില്‍... BPCL പ്ലാന്‍റ്  ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 12:08 AM IST
  • Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍... BPCL പ്ലാന്‍റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.
  • കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
Prime Minister Narendra Modi ഞായറാഴ്ച  കേരളത്തില്‍

തിരുവനന്തപുരം: Prime Minister Narendra Modi ഞായറാഴ്ച  കേരളത്തില്‍... BPCL പ്ലാന്‍റ്  ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.

ചെന്നൈയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) കേരളത്തില്‍ എത്തുക. BPCL പ്ലാന്‍റ്   ഉദ്ഘാടനത്തിന് ശേഷം  കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിയ്ക്ക്  കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Also read: Cyber Volunteers: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി സൈബര്‍ വോളണ്ടിയര്‍മാര്‍, നിർണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഞായറാഴ്ച ബിജെപിയുടെ കോർകമ്മിറ്റി നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.

Trending News