കൊച്ചി : കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടയിൽ പെട്ട നാല് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം.
ഫൈജുൾ, കൂടൂസ്, നൗജേഷ്, നൂറാമിൻ എന്നിവരാണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. നാല് പേരും ബംഗാൾ സ്വദേശികളാണ്.
ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 25 പേരോളം ജോലി ചെയ്തിരുന്ന സൈറ്റിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
അപകത്തെ കുറിച്ച് എഡിഎം അന്വേഷണം നടത്തുമെന്ന് എറണാകുളം ജില്ല കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.