Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി

ഇന്ന് നടത്തിയ തിരച്ചിലിൽ 9 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്തിയത്.  ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും ശേഷം മഴ ചതിച്ചു.  ശക്തമായ മഴ തിരച്ചിലിന്  തടസമായി. 

Last Updated : Aug 8, 2020, 11:22 PM IST
    • ഇന്നലെ കണ്ടെത്തിയ 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി.
    • ദേശീയ ദുരന്ത നിവാരണ സേനയുടെ 2 യൂണിറ്റിനെ പ്രത്യേകം പ്രത്യേകം സംഘങ്ങളായി തിരിച്ചാണ് രക്ഷാപ്രവർത്തങ്ങൾ നടത്തുന്നത്.
    • സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കി ഓരോ ലയങ്ങളും നിന്നിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
Rajamalai landslide: മരണം 26 ആയി; ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ കൂട്ടസംസ്ക്കാരം നടത്തി

ഇടുക്കി:  രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ പെട്ട് മരണം 26 ആയി.  ഇന്ന് നടത്തിയ തിരച്ചിലിൽ 9 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്തിയത്.  ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും ശേഷം മഴ ചതിച്ചു.  ശക്തമായ മഴ തിരച്ചിലിന്  തടസമായി. 

ഇന്നലെ കണ്ടെത്തിയ 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ  പോസ്റ്റുമോർട്ടം നടത്തിയ ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി.  ജെസിബി  ഉപയോഗിച്ച് തയാറാക്കിയ രണ്ടു കുഴികളിലായിരുന്നു സംസ്കാരം നടത്തിയത്.  നാട്ടുകാരും ബന്ധുക്കളും  അന്ത്യോപചാരം അർപ്പിച്ചു.

Also read: Karipur flight crash: മരിച്ചവരുടെ എണ്ണം 19 ആയി  

ദേശീയ ദുരന്ത നിവാരണ സേനയുടെ 2 യൂണിറ്റിനെ പ്രത്യേകം പ്രത്യേകം സംഘങ്ങളായി തിരിച്ചാണ് രക്ഷാപ്രവർത്തങ്ങൾ നടത്തുന്നത്.  സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കി ഓരോ ലയങ്ങളും നിന്നിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.  കൂടാതെ സ്കാനറുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ആറടിയോളം താഴ്ച് ഉള്ള ചെളിമണിന്റെ അടിയിൽ നിന്നും 8 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.  

Also read: ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൽക്കി..! 

NDRF ഉം അഗ്നിരക്ഷാ സേനയും സേവാഭാരതി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.  തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്ന്  റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.   പ്രദേശത്ത് പത്തടി ഉയരത്തിലൽ മണ്ണും ചെളിയും മൂടി കിടക്കുകയാണ്.  ചില സ്ഥലങ്ങളിൽ വലിയ പാറകൾ വന്നടിഞ്ഞിരിക്കുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.  മണ്ണിനടിയിൽ നിന്നും ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടേയും ജീപ്പുകളുടേയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.  എന്തായാലും കേരളത്തിന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു കറുത്ത ദിനമായിരുന്നു. 

Trending News