Hurun Rich List 2023: ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: ഏറ്റവും ധനികനായ മലയാളി യൂസഫലി തന്നെ, പിന്നാലെ ഡോ. ഷംഷീർ വയലിലും

ക്രിസ് ഗോപാലകൃഷ്ണൻ, ജോയ് ആലുക്കാസ് എന്നിവർ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യ നൂറിൽ .

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 10:01 AM IST
  • 31,000 കോടി രൂപയുടെ ആസ്തിയുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് സമ്പന്ന മലയാളികളിൽ മൂന്നാം സ്ഥാനത്ത്.
  • ദേശീയ റാങ്കിൽ 53 -ാം സ്ഥാനം. ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (റാങ്ക് 68), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 26,000 കോടി (റാങ്ക് 76) എന്നിവരാണ് ആദ്യ 100ൽ ഇടം നേടിയ മറ്റു മലയാളികൾ.
Hurun Rich List 2023: ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക: ഏറ്റവും ധനികനായ മലയാളി യൂസഫലി തന്നെ, പിന്നാലെ ഡോ. ഷംഷീർ വയലിലും

മുംബൈ/ കൊച്ചി: ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായാണ് രണ്ടാമത്.

1319 കോടിപതികളുടെ റാങ്കിങ്ങുമായി ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിലാണ് ആദ്യ അമ്പതിലെ മലയാളി തിളക്കം. പട്ടികയിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46.

ലുലു ഗ്രൂപ്പ് ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനിടെയാണ് യൂസഫലി ഏറ്റവും സമ്പന്നനായ ആഗോള മലയാളിയായി മുന്നേറ്റം തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഡോക്ടറായ ഷംഷീർ വയലിൽ പട്ടികയിലെ യുവ സമ്പന്നരുടെ മുൻനിരയിലാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു.  

Also Read: എയർ ഇന്ത്യ വിമാനത്തിൽ മലയാള നടിക്ക് നേരെ മദ്യലഹരിയിൽ സഹയാത്രികന്റെ മോശം പെരുമാറ്റം; പോലീസിൽ പരാതി

31,000 കോടി രൂപയുടെ ആസ്തിയുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് സമ്പന്ന മലയാളികളിൽ മൂന്നാം സ്ഥാനത്ത്.  ദേശീയ റാങ്കിൽ 53 -ാം സ്ഥാനം. ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (റാങ്ക് 68), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 26,000 കോടി (റാങ്ക് 76) എന്നിവരാണ് ആദ്യ 100ൽ ഇടം നേടിയ മറ്റു മലയാളികൾ.

ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തിയ ഈ വർഷത്തെ ഇന്ത്യൻ സമ്പന്ന പട്ടികയിൽ ആയിരം കോടിയിലധികം ആസ്തിയുള്ള 1,319 പേരാണുള്ളത്. ഇതിലുൾപ്പെട്ട മറ്റു മലയാളികളും ആസ്തിയും ഇങ്ങനെ:

പിഎൻസി മേനോൻ & ഫാമിലി, ശോഭ ഗ്രൂപ്പ് (18,300 കോടി), എസ് ഡി ഷിബു ലാൽ, ഇൻഫോസിസ് സഹസ്ഥാപകൻ (17,700 കോടി), ടിഎസ് കല്യാണരാമൻ & ഫാമിലി, കല്യാൺ (16,900 കോടി), തോമസ് കുര്യൻ, ഗൂഗിൾ ക്ലൗഡ് (15,800 കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി & ഫാമിലി, വി ഗാർഡ് (10,700 കോടി), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), സാറ ജോർജ് & ഫാമിലി, മുത്തൂറ്റ് ഗ്രൂപ്പ് (10,300 കോടി), ജോർജ് ജേക്കബ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ജോർജ് തോമസ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ഫൈസൽ കോട്ടികോളൻ, കെഇഎഫ് ഹോൾഡിങ്‌സ് (9,500 കോടി), എംപി രാമചന്ദ്രൻ, ജ്യോതി ലബോറട്ടറ്റീസ് (7,800 കോടി), റാഗി തോമസ്, സ്പ്രിങ്ക്ളർ (7,300 കോടി), അഹമ്മദ് എംപി, മലബാർ ഗ്രൂപ്പ് (6,900 കോടി), ഡോ. ആസാദ് മൂപ്പൻ & ഫാമിലി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (6,800 കോടി), ടോണി തോമസ്, സോഹോ സഹ സ്ഥാപകൻ (6,000 കോടി), വിപി നന്ദകുമാർ, മണപ്പുറം ഫിനാൻസ് (5,300 കോടി), വികെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ് (4,400 കോടി), ആലുക്ക വർഗീസ് ജോസ് & ഫാമിലി, ജോസ് ആലുക്കാസ് (4,300 കോടി), ജഹാങ്കീർ റാവുത്തർ & ഫാമിലി, നെസ്റ്റ് ഗ്രൂപ്പ് (2,100 കോടി), അബ്ദുൽ സലാം കെപി, മലബാർ ഗ്രൂപ്പ് (2,000 കോടി), വിദ്യ വിനോദ്, സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ  (1,800 കോടി), മായൻ കുട്ടി സി, മലബാർ ഗ്രൂപ്പ് (1,800 കോടി), ഗോകുലം ഗോപാലൻ & ഫാമിലി, ഗോകുലം ഗ്രൂപ്പ് (1,700 കോടി), തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (1,600 കോടി), തോമസ് ജോർജ് മുത്തൂറ്റ് (1,600 കോടി), തോമസ് ജോണ് മുത്തൂറ്റ് (1,600 കോടി), രാജീവ് ചന്ദ്രശേഖർ, ജൂപിറ്റർ കാപിറ്റൽ (1,200 കോടി).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News