കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കിയ മലയാളത്തിന്റെ പ്രിയ നടന് ശ്രീ. മോഹന്‍ലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്ത്.
ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാളായ ഇന്നലെയാണ് അദ്ദേഹത്തിന്റെ (Mohanlal) നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ (Viswa Santhi Foundation) കേരളത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സഹായവുമായി എത്തിയത്. ഇതിന് നന്ദി പറഞ്ഞാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്. വീണ ജോർജ്ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
Also Read: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ...
കേരളത്തിലെ സർക്കാർ, സ്വകാര്യ, കോ ഓപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി ഓക്സിജൻ ലഭ്യതയുള്ള 200 ലധികം കിടക്കകളാണ് വിശ്വശാന്തി ഫൗണ്ടേഷൻ നൽകിയത്. ഇതോടൊപ്പം വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐസിയു ബെഡ്ഡുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
കൊറോണ രോഗികളുടെ ചികിത്സാർത്ഥം ഒന്നര കോടിയോളം വിലവരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ആശുപത്രികൾക്ക് വിശ്വശാന്തി നൽകുന്നത്. ഇതിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളിൽ കൊറോണ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള സൗകര്യമൊരുക്കാനും പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...