Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ

കേസിൽ സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ എന്‍ഐഎക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.  

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 11:45 AM IST
  • എൻഐഎ ആരോപിച്ചത് നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു.
  • ഒടുവിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം 20 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചു.
  • ഒരു പ്രതിക്കുപോലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞില്ല.
Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ

കൊച്ചി:  സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഒരു തെളിവും കണ്ടെത്താനാവാതെ. കേസിൽ സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ എന്‍ഐഎക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്വർണക്കടത്ത് (Gold Smuggling Case) രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും അക്കാരണത്താൽ ഇത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമെന്ന് കാണിച്ചാണ് കുറ്റപത്രം എൻഐഎ (NIA) കോടതിയിൽ സമർപ്പിച്ചത്.   എന്നാല്‍ പ്രതികൾക്ക് ഭീകരവാദ പ്രവർത്തനത്തിന് നേരിട്ട് ബന്ധമില്ലെന്ന്  തെളിയിക്കാനായില്ലെങ്കില്‍ UAPA കുറ്റം നിലനില്‍ക്കില്ലെന്നും നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. 

Also Read: Dollar Smuggling കേസിലും M Shivsankar ന് ജാമ്യം; ഇനി മുഖ്യമന്ത്രിയുടെ മുൻ Principle Secretary ക്ക് ജയിൽ മോചിതനാകാം

നേരത്തെ എൻഐഎ (NIA) ആരോപിച്ചത് നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു.  ഒടുവിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം 20 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്‍കിയെങ്കിലും അവരുടെ ഭീകരബന്ധത്തെ കുറിച്ച്‌ ഒന്നും തന്നെ കുറ്റപത്രത്തിലില്ല. മാത്രമല്ല ഒരു പ്രതിക്കുപോലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനും എൻഐഎയ്ക്ക് കഴിഞ്ഞില്ല.

എങ്കിലും യുഎപിഎയിലെ (UAPA ) 15 മത്തെ വകുപ്പിൽ വരുത്തിയ ഭേദഗതി പ്രകാരം നേരിട്ടുള്ള ഭീകരപ്രവർത്തനം ഇല്ലെങ്കിലും കുറ്റം നിലനിൽക്കുമെന്നാണ് എൻഐഎ വാദിക്കുന്നത്.  എന്തായാലും കേസിൽ യുഎപിഎ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻഐഎയ്ക്ക് അത് വലിയൊരു തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News