Medical Negligence: ഇടുക്കിയിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചു; ചികിത്സ പിഴവെന്ന ആരോപണവുമായി കുടുംബം

Medical malpractice: സഹകരണ ആശുപത്രിയിൽ നിന്നും അമിത ഡോസിൽ മരുന്ന് നൽകിയതും തുടർ ചികിത്സ നൽകാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 02:54 PM IST
  • സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപെട്ട് മാതാപിതാക്കൾ പോലീസിലും ഇടുക്കി ജില്ലാ കളക്ടർക്കും പരാതി നൽകി
  • എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം
Medical Negligence: ഇടുക്കിയിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചു; ചികിത്സ പിഴവെന്ന ആരോപണവുമായി കുടുംബം

ഇടുക്കിയിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചത് ചികിത്സ പിഴവുമൂലമെന്ന് ആരോപണവുമായി കുടുംബം. കുഴിത്തൊളു സ്വദേശികളായ വിഷ്ണു- അതുല്യ ദമ്പതികളുടെ മകൾ ആധികയുടെ മരണത്തിൽ ആണ്, കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. സഹകരണ ആശുപത്രിയിൽ നിന്നും അമിത ഡോസിൽ മരുന്ന് നൽകിയതും തുടർ ചികിത്സ നൽകാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ 14ന് ആണ് എൽ കെ ജി വിദ്യാർത്ഥിയായ ആധിക കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

12ന് പനി ബാധിച്ച കുട്ടിയെ ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും നൽകിയ മരുന്നുകൾ കുട്ടിക്ക് നൽകിയെങ്കിലും 14ന് പനി കൂടി. ഇതോടെ കട്ടപ്പനയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. ശിശു രോഗ വിദഗ്‌ദ്ധർ അവധിയിൽ ആയിരുന്നെങ്കിലും ഡ്യൂട്ടി ഡോക്ടർ കുട്ടിയെ പരിശോധിച്ചു.

ALSO READ: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി

ഹൃദയ മിടിപ്പ് കൂടുതൽ ആണെന്ന് മനസിലാക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. മുൻപ് കൂടുതൽ അളവിൽ മരുന്ന് നൽകിയതാണ് കുട്ടിയുടെ ശരീരിക ബുദ്ധിമുട്ടുകൾക് കാരണമെന്ന് ഡോക്ടർ അഭിപ്രായപ്പെടുകയും ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിൽ ആണ് കാണിച്ചതെന്ന് വീട്ടുകാർ പറയുകയും ചെയ്തതോടെ അൽപ സമയത്തിനുള്ളിൽ കുട്ടിക്ക് മറ്റ് കുഴപ്പമില്ലെന്നും വീട്ടിൽ കൊണ്ടുപൊയ്ക്കൊള്ളാൻ പറയുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

വീട്ടിൽ എത്തി ഏതാനും മണിക്കൂറിനുള്ളിൽ കുട്ടിയുടെ ആരോ​ഗ്യനില വഷളായി. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും കുട്ടി മരണപെട്ടു. ചേറ്റുകുഴിയിലെ ചികിത്സാ പിഴവ് പുറത്ത് അറിയാതിരിക്കാൻ കട്ടപ്പന സഹകരണ ആശുപത്രിയിലെ ഡോക്ടർ കൂട്ടുനിന്നുവെന്നും തുടർ ചികിത്സ ലഭ്യമാക്കുകയോ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാതെ പറഞ്ഞു വിടുകയുമായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ALSO READ: പകർച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തമാക്കാൻ തീരുമാനം

സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപെട്ട് മാതാപിതാക്കൾ പോലീസിലും ഇടുക്കി ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ശരീരിക ബുദ്ധിമുട്ടുകൾ മനസിലാക്കിയതിനാൽ ശിശുരോഗ വിധഗ്ധൻ ഉള്ള ആശുപത്രിയിൽ എത്തിച്ച് ഉടൻ ചികിത്സ നൽകണമെന്ന് നിർദേശിച്ചിരുന്നതായും സഹകരണ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News