കോഴിക്കോട്: ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ തന്നെ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാഷണൽ ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് സംഭവിച്ചുവെന്ന പരാതി ഉയർന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലാണ് ഡോക്ടര്‍ തന്റെ പിഴവ് തുറന്ന് പറയുന്നത്. അതേസമയം ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തു വിട്ടിരിക്കുന്നത്. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിര്‍ഷാന്‍ തെറ്റുപറ്റിയെന്ന് ഇതില്‍ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇടതു കാലിന് വേണ്ടിയാണ് മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല. ഇതാണ് വീഡിയോയില്‍ ഡോ. ബെഹിര്‍ഷാന്‍ പറയുന്നത്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം കുടുംബത്തിന്റെ പരാതിയിയില്‍ ഡോ. ബെഹിര്‍ഷാനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. അശ്രദ്ധമായി ചികിത്സ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.