പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് ചെർപുളശേരിയിലേക്ക് അനധികൃതമായി സ്ഫോടക വസ്തു കടത്തുന്നത് പിടികൂടി. 7600 ജലാറ്റിൻ സ്റ്റിക്കുകളാണ് കോങ്ങാട് പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് ചെർപുളശേരിയിലേക്ക് സ്ഫോടക വസ്തുവായ ജലാറ്റിൻ സ്റ്റിക്കുകളുമായി വന്ന ലോറിയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കോങ്ങാട് പോലീസ് ലോറി പരിശോധിച്ചത്.
ഡ്രൈവറുടെ പിന്നിലെ കാബിനിലും കാബിൻ്റെ മുകളിലും സാധനങ്ങൾ കയറ്റുന്ന ഭാഗത്തും ടാർപോളിനിൽ പൊതിഞ്ഞാണ് ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിച്ചിരുന്നത്. 41 പെട്ടികളിലായി 7600 സ്റ്റിക്കുകൾ കണ്ടെത്തി. ലോറി കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ചിരുന്ന തൃശ്ശിനാപള്ളി സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു.
ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ ആർ. സുജിത്തിൻ്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്. കോങ്ങാട് എസ്.ഐ വി. വിവേക്, എ.എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒമാരായ സാജിദ്, എം. സുനിൽ, ദിലീപ്, സി.പി.ഒമാരായ സന്ധ്യ, അമൽ, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് സ്ഫോടക വസ്തു പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.