Kannur Explosion : കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് സ്ഫോടനം, 12കാരന് പരിക്ക്

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്ക്. പരിക്ക് ഗുരതരമല്ലന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 04:25 PM IST
  • പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്ക്.
  • നരവയിൽ സ്വദേശി ശ്രവർധിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.
  • കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Kannur Explosion : കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് സ്ഫോടനം, 12കാരന് പരിക്ക്

Kannur : കണ്ണൂർ ധർമ്മടത്ത് സ്ഫോടനം. ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ചുണ്ടായ (Ice-Cream Ball Bomb) സ്ഫോടനത്തിൽ 12കാരന് പരിക്ക്. ധർമ്മടം (Kannur Dharmadam) നരിവയിലാണ് സംഭവം.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്ക്. പരിക്ക് ഗുരതരമല്ലന്നാണ് റിപ്പോർട്ട്.

ALSO READ : Bomb Explosion: ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; സഹോദരങ്ങളായ കുട്ടികൾക്ക് പരിക്ക്

നരവയിൽ സ്വദേശി ശ്രവർധിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

കളിക്കുന്നതിനിടെയാണി സ്ഫോടനം. കളിക്കുന്നതിനിടെയ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമാണ് ധർമ്മടം.

ALSO READ : വീണ്ടും സ്ഫോടനം: പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു..!

ഈ വർഷം നേരത്തെ മെയിൽ കണ്ണൂരിൽ തന്നെ ഇരട്ടിയിൽ ഇത്തരത്തിൽ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അഞ്ചുവയസ്സുകാരനും, ഒന്നര വയസ്സുകാരനുമാണ് പരിക്കേറ്റത്. സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്.

ALSO READ : തലശേരിയിൽ ബോംബ് സ്ഫോടനം; 3 പേർക്ക് പരിക്ക്.. !

ആളൊഴിഞ്ഞ പറമ്പിൽ നിന്നും ലഭിച്ച ഒഴിഞ്ഞ ഒരു ഐസ്‌ക്രീം ബോൾ കൊണ്ട് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.  ഇത് ഐസ്‌ക്രീം ബോൾ  കൊണ്ടുണ്ടാക്കിയ ബോംബായിരുന്നു.  ഇതറിയാത്ത കുട്ടികൾ വീട്ടിലെത്തി തുറക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News