G Sudhakaran: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴചയിൽ ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

കെജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് അന്വേഷണ ചുമതല

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 04:33 PM IST
  • സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്
  • അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു വിമർ‍ശനങ്ങൾ
  • പാലാ, കൽപറ്റ എന്നിവിടങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും
  • വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന
G Sudhakaran: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴചയിൽ ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

ആലപ്പുഴ: അമ്പലപ്പുഴയിലെ സിപിഎമ്മിന്റെ (CPM) തോൽവി സംബന്ധിച്ച് ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. കെജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് (Inquiry commission) അന്വേഷണ ചുമതല. പാലാ, കൽപറ്റ എന്നിവിടങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും.

വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു വിമർ‍ശനങ്ങൾ.

ALSO READ: ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര്; പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം

തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിലും ഉയർന്ന പരാതികളിൽ മുഖം നോക്കാതെയുള്ള പരിശോധനകൾ സിപിഎം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി സുധാകരനെതിരെ (G Sudhakaran) വിമർശനമുയർന്നത്.

സുധാകരനിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോർട്ടിലും അമ്പലപ്പുഴയിൽ വീഴ്ച സംഭവിച്ചുവെന്ന പരാമർശമുണ്ടായി.  രണ്ട് ടേം വ്യവസ്ഥയെ തുടർന്നാണ് ഇത്തവണ അമ്പലപ്പുഴയിൽ ജി സുധാകരന് വഴിയടഞ്ഞത്.

ALSO READ: സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ

ടേം വ്യവസ്ഥയെ തുടർന്ന് സുധാകരനെ മാറ്റി എച്ച് സലാം മത്സരിച്ചപ്പോൾ അമ്പലപ്പുഴയിൽ എൽഡിഎഫിന് പതിനായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ കുറവ് ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ അലംഭാവം കാണിച്ചെന്ന് സലാം ജില്ലാ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് റിപ്പോർട്ട് സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സമതിയിലും ജി സുധാകരനെതിരെ ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷണം (Inquiry) പ്രഖ്യാപിച്ചത്.

ALSO READ: മന്ത്രി ജി സുധാകരനെതിരായ പരാതി; ലോക്കൽ കമ്മിറ്റി യോ​ഗം വിളിച്ചു

ഘടകകക്ഷി നേതാക്കൾ മത്സരിച്ച പാലായിലെയും കൽപ്പറ്റയിലെയും തോൽവി പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം വിലയിരുത്തിയിരുന്നു. പാലായിലെയും കൽപ്പറ്റയിലെയും തോൽവി സംബന്ധിച്ചും പാർട്ടി പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News