മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്. മോഷണ ശ്രമത്തിനായാണ് പ്രതി നടന്റെ വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ യഥാർത്ഥ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണ്. ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. വിജയ് ദാസ്, ബിജോയ് ദാസ് തുടങ്ങിയ പേരുകളിലാണ് പ്രതി ഇന്ത്യയിൽ കഴിഞ്ഞത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഈ സമയത്ത് പ്രതി നടൻ്റെ വീട് സന്ദർശിച്ചിരുന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് വ്യക്തമാക്കി.
5,6 മാസം മുൻപാണ് പ്രതി മുംബൈയിൽ എത്തിയത്. താനെയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. താനെയിൽ ഒളിവിലായിരുന്ന പ്രതി സ്വന്തം നാട്ടിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് പിടികൂടിയത്. ജെഹിൻ്റെ നാനി എലിയാമ ഫിലിപ്പിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സൻഹിത സെക്ഷൻ 311 (മരണമോ ഗുരുതരമായ പരിക്കുകളോ ഉണ്ടാക്കാനുള്ള ശ്രമത്തോടെയുള്ള കവർച്ച), 331 (4) (രാത്രിയിൽ വീട് കുത്തിത്തുറക്കുകയോ അതിക്രമിച്ച് കയറുകയോ ചെയ്യുക) കൂടാതെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 311 പ്രകാരം ഏഴു വർഷത്തെ തടവുശിക്ഷ ലഭിക്കാം. പിഴയും ചുമത്താം. ഇത് ജാമ്യമില്ലാ കുറ്റമാണിത്.
#WATCH | Saif Ali Khan Attack case | Mumbai: DCP Zone 9 Dixit Gedam says, "On January 16, at 2 am, actor Saif Ali Khan was attacked at his residence. FIR was registered and one accused has been arrested. His name is Mohammad Shariful Islam Shehzad, he is 30 years old. He entered… pic.twitter.com/8ycVV3CLxI
— ANI (@ANI) January 19, 2025
അതേസമയം സെയ്ഫ് അലിഖാന് കംപ്ലീറ്റ് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. സന്ദർശകർക്ക് വിലക്കുണ്ട്. 2,3 ദിവസം താരം നിരീക്ഷണത്തിലായിരിക്കുമെന്നും എല്ലാം സാധാരണ നിലയിലായതിന് ശേഷം മാത്രമേ നടനെ ഡിസ്ചാർജ് ചെയ്യൂവെന്നും ഡോക്ടർമാർ അറിയിച്ചതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.