കേരളത്തിലെ ആദ്യ മൾട്ടി ഡിസ്‌സിപ്ലിനറി ഫെസ്റ്റിന് തിരുവനന്തപുരം വിമൻസ് കോളേജിൽ തുടക്കമായി. ഗവണ്മെന്റ് കോളേജ് ഫോര്‍ വിമന്‍സ് 125-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് 'കോഗ്‌നിടോപിയ' എന്ന പേരില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് 'കോഗ്‌നിടോപിയ' ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ രണ്ട് എക്സെല്ലെന്‍സ് ഫോര്‍ റിസര്‍ച്ച് സെന്ററു റുകളില്‍ ഒന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സ്ഥാപിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചു. ഗവേഷണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ദേശീയ, അന്തർദേശിയ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടിയുമാണ് സെന്റർ ഓഫ് എക്‌സെല്ലെൻസിലൂടെ ഉദ്ദേശിക്കുന്നത്. ജനോപകാരപ്രദമായ ഗവേഷണങ്ങൾ നടത്തിയതിന് വിമൻസ് കോളേജിനുള്ള അംഗീകാരമാണ് സെൻ്റർ എന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിൽ ഉന്നത വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിൻ്റെ അക്കാദമിക് രംഗത്തെ പരിഷ്കാരങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിമൻസ് കോളേജിലെ മനശാസ്ത്ര വിഭാഗവും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപും സംയുക്തമായി തയ്യാറാക്കിയ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടറൈസ്ഡ് ആറ്റിറ്റ്യൂട്ട് ടെസ്റ്റും ചടങ്ങിൽ മന്ത്രി ആർ ബിന്ദു പ്രകാശിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കോഗ്നിടോപിയ മെഗാഫെസ്റ്റിലിൽ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകൾക്ക് പുറമേ വിവിധങ്ങളായ എക്സിബിഷനുകളുമുണ്ട്.
വിഎസ് എസ് സി ഡയറക്ടർ ഡോക്ടർ എസ് ഉണ്ണികൃഷ്ണൻ,ലണ്ടൻ സൗത്താംപ്റ്റൺ സർവ്വകലാശാല പ്രഫസർ സാബു പത്മദാസ്, ഡോക്ടർ ദീപ്തി ഓംചേരി തുടങ്ങിയവർ ആദ്യദിവസം വിവിധ സെഷനുകളിൽ സംസാരിച്ചു.
കോഗ്നിടോപിയുടെ ഉദ്ഘാടന ചടങ്ങിൽ ആൻറണി രാജു എംഎൽഎ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ജെ എസ് അനില സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ, അസാപ് എം ഡി ഉഷ ടൈറ്റസ് ഐഎഎസ്, ഡോ. സുനിൽ ജോൺ, കൗൺസിലർ അഡ്വ. രാഖി രവി കുമാർ, ഡോ. ജോയ് വി എസ്, ഡോ. അനുരാധ വി കെ, പ്രൊഫ. സുനീജ ബീഗം, ശ്രീമതി. രാജി ടി എസ്, ശ്രീമതി. ദേവസ്യ കെ ഡി, കുമാരി ഫിദ ഫാത്തിമ, പ്രൊഫ. ഗോഡ്വിൻ എന്നിവർ പങ്കെടുത്തു.
ആദ്യദിവസം തന്നെ ആയിരക്കണക്കിന് പേരാണ് ഫെസ്റ്റിവൽ കാണാൻ എത്തിയത്. കഥാപ്രസംഗം, ഫാഷൻ ഷോ, ഗാനമേള, മ്യൂസിക് ബാന്റിന്റെ പ്രകടനവും എന്നിങ്ങനെ വൈവിധ്യമായ സാംസ്കാരിക പരിപാടികളും കോഗ്നിടോപിയുടെ സവിശേഷതയാണ്. മെഗാ ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച വിവിധ സെഷനുകളിലായി എ എ റഹീം എംപി, ചാണ്ടി ഉമ്മൻ എംഎൽഎ,സുനിൽ പി ഇളയിടം, പ്രൊഫസർ ജിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.