CM Raveendran Chats: എന്താണ് സിഎം രവീന്ദ്രൻറെ പുറത്തായ ചാറ്റിലെ സംഭവം? ആരിലേക്ക് വിരൽ ചൂണ്ടുന്നു

CM Raveendran Whats App Chats: സംഭവം എന്താണെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഏതാണ്ട് വെളിവാക്കുന്നതാണ് സ്വപ്ന സുരേഷിൻറെ പുറത്ത് വന്ന ചാറ്റുകൾ

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 10:25 AM IST
  • ഇരുവരും തമ്മിലുള്ള ബന്ധം ഏതാണ്ട് വെളിവാക്കുന്നതാണ് സ്വപ്ന സുരേഷിൻറെ പുറത്ത് വന്ന ചാറ്റുകൾ
  • സ്വപ്നയുടെ നഷ്ടപ്പെട്ടു പോയ ഫോണിൽ നിനാണ് ഇത്തരം ചാറ്റുകളടങ്ങുന്ന വിവരം എൻഫോഴ്സ്മെൻറിന് ലഭിച്ചത്
  • 2018-ലെ ചാറ്റുകളാണ് പുറത്തായവയിൽ ഏറെയും
CM Raveendran Chats: എന്താണ് സിഎം രവീന്ദ്രൻറെ പുറത്തായ ചാറ്റിലെ സംഭവം? ആരിലേക്ക് വിരൽ ചൂണ്ടുന്നു

തിരുവനന്തപുരം: " ഐ ഡ്രിങ്ക് എവരി തിങ് ഹഹഹഹ ബക്കാർഡി" മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ചാറ്റിലെ വരികളിലൊന്നാണിത്. മദ്യപിക്കാറുണ്ടോ എന്ന് രവീന്ദ്രൻ സ്വപ്നയോട് ചാറ്റിലൂടെ ചോദിക്കുന്നുണ്ട്. താൻ റെഡിയാണെന്നും ഒപ്പം രവീന്ദ്രൻ പറയുന്നു. മറുപടിയായി  അതേ എന്നാണ് സ്വപ്ന പറയുന്നത്. തുടർന്ന് താങ്കൾ കുടിക്കാറുണ്ടോ എന്നും സ്വപ്ന ചോദിക്കുന്നുണ്ട്.

സംഭവം എന്താണെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഏതാണ്ട് വെളിവാക്കുന്നതാണ് സ്വപ്ന സുരേഷിൻറെ പുറത്ത് വന്ന ചാറ്റുകൾ. ആദ്യം ചോദ്യം ചെയ്തപ്പോൾ സ്വപ്നയെ അറിയുകേ ഇല്ല എന്ന് പറഞ്ഞ രവീന്ദ്രന് ഇനി എൻഫോഴ്സ്മെൻറിന് മുൻപിൽ പിടിച്ച് നിൽക്കാൻ കാര്യമായി കച്ചി തുരുമ്പുകൾ ഒന്നുമില്ല.

സ്വപ്നയുടെ നഷ്ടപ്പെട്ടു പോയ ഫോണിൽ നിനാണ് ഇത്തരം ചാറ്റുകളടങ്ങുന്ന വിവരം എൻഫോഴ്സ്മെൻറിന് ലഭിച്ചത്. 2018-ലെ ചാറ്റുകളാണ് പുറത്തായവയിൽ ഏറെയും എന്നാൽ സിഎം രവീന്ദ്രൻ മാത്രമല്ല ഫോണിൽ എന്നാണ് പുതിയ വിവരം. നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വപ്നയുടെ ചാറ്റിലുണ്ടെന്നാാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News