Car accident: കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

Drievr arrested: ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും റിട്ടയേര്‍ഡ് ഹവില്‍ദാറുമായ പൂഞ്ഞാര്‍ പനച്ചിപ്പാറ പുല്ലാട്ട് നോര്‍ബര്‍ട്ട് ജോര്‍ജ്ജിനെയാണ് പാലാ സി.ഐ. കെ.പി ടോംസണ്‍ കസ്റ്റഡിയിലെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 05:45 PM IST
  • അപകടത്തിന് ഇടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
  • ശാസ്ത്രീയ പരിശോധ ഉടന്‍ നടത്തും
  • കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്
  • യുവതി തെറിച്ച് നിലത്ത് വീണത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു
Car accident: കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: പാലാ അരുണാപുരം മരിയന്‍ ആശുപത്രിക്ക് സമീപം ബൈപ്പാസില്‍ കാല്‍നടയാത്രക്കാരിയായ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാര്‍ പാലാ പോലീസ് കണ്ടെത്തി. ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും റിട്ടയേര്‍ഡ് ഹവില്‍ദാറുമായ പൂഞ്ഞാര്‍ പനച്ചിപ്പാറ പുല്ലാട്ട് നോര്‍ബര്‍ട്ട് ജോര്‍ജ്ജിനെയാണ് പാലാ സി.ഐ. കെ.പി ടോംസണ്‍ കസ്റ്റഡിയിലെടുത്തത്. 

അപകടത്തിന് ഇടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധ ഉടന്‍ നടത്തും. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ALSO READ: School bus accident: കൊല്ലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി കുട്ടികൾക്ക് പരിക്ക്; ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് പോലീസ്

ഇടിച്ചതിന് ശേഷം കാര്‍ അല്‍പ്പം വേഗം കുറച്ചിരുന്നു. എന്നാൽ, യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ മുന്നോട്ട് പോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News