തൃശൂർ: പാലക്കാട്-തൃശ്ശൂർ ദേശിയപാതയിൽ(National Highway) കുതിരാൻ തുരങ്കത്തിന് സമീപം ചരക്കു ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ചരക്കുലോറി റോഡരികിലെ ഗാർഡുകൾ തകർത്ത് 40 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ദേശിയ പാതയിലൂടെ മലവെള്ളം ഒലിച്ചു പോവാൻ നിർമ്മിച്ച ചാലിലേക്കാണ് ലോറി മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ(Thrissur) സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങിക്കിടന്നു. തൃശൂരിൽ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പോലീസും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശിയ പാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. അതേസമയം കുതിരാനിലെ ആശാസ്ത്രീയ നിർമ്മാണവും,തുരങ്കം തുറന്നു കൊടുക്കാനുള്ള താമസവും മൂലം ഇത് വരെ ഇവിടെ മരിച്ചവരുടെ എണ്ണം 300 കടന്നു.
2009 ആഗസ്റ്റ് 24ന് ദേശീയപാത അഥോറിറ്റിയുമായി(NHAI) ആറുവരി പാതയുണ്ടാക്കാൻ വേണ്ടിയുണ്ടാക്കിയ കരാർ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലെന്ന് മാത്രമല്ല അപകടകരമായ തലത്തിലൂടെ കടന്നുപോവുകയാണ്.കരാർ പ്രകാരം മുപ്പത് മാസം കൊണ്ട് തീരേണ്ട പദ്ധതിയാണിത്. 617 കോടി രൂപയ്ക്കാണ് ടെന്റർ നൽകിയത്. 243.99 കോടി കേന്ദ്ര സർക്കാർ ഗ്രാന്റാണ്.
ALSO READ: Attukal Pongala: അറിയാം ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
എന്നാൽ 2017 നവംബർ മാസത്തിലെ ഓഡിറ്റ്(Audit) തയ്യാറാക്കിയപ്പോൾ ഇപ്പോൾ അതിനുവേണ്ട ചെലവ് 1019 കോടിയായി ഉയർത്തിയിട്ടുണ്ട്. കരാറു കമ്ബനി ബാങ്ക് കൺസോർഷ്യത്തിന് പലിശയായി കൊടുക്കാനുള്ള 149.കോടി കൂടി ഇതിന്റെ ചെലവിൽ കാണിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...