Vazhakkala Convent Death: ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്,ശരീരത്തിൽ ബലപ്രയോ​ഗ ലക്ഷണങ്ങളില്ല

 ജസീന തോമസിന് 11 വർഷമായി മാനസിക പ്രശ്നങ്ങളുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കൾ ഇത് നിഷേധിച്ചു.  

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 09:33 AM IST
  • ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം മുട്ടിയാണ് കന്യാസ്ത്രീ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
  • ചുറ്റും ഉയർന്ന മതിലുകളുള്ളതിനാൽ മഠത്തിന്റെ പരിസരത്തേക്ക് പെട്ടെന്ന് ഒരാൾക്ക് സാധ്യമല്ല.
  • ഇടുക്കി കീരിത്തോട് സ്വദേശിയായ ജസീന തോമസിനെ ഈ മാസം 14 ന് ആണ് മഠത്തിനു സമീപമുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Vazhakkala Convent Death: ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്,ശരീരത്തിൽ ബലപ്രയോ​ഗ ലക്ഷണങ്ങളില്ല

വാഴക്കാല: എറണാകുളം വാഴക്കാല(Vazhakkala) സെൻ്റ് തോമസ് മഠത്തിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്. പ്രേത പരിശോധനയിലും തുടർന്ന് ലഭിച്ച ഫോറൻസിക് റിപ്പോർട്ടിലും ശരീരത്തിൽ മുറിവുകളോ ബലപ്രയോ​ഗം നടന്ന ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. മരിച്ച കന്യാസ്ത്രീക്ക് ശത്രുക്കളുമില്ലായിരുന്നു. സംഭവം നടന്നുവെന്ന് കരുതുന്ന ദിവസം പ്രദേശത്തേക്ക് ആരും എത്തുകയോ അതുവഴി കടന്നു പോവുകയോ ചെയ്തിട്ടില്ല ഇതെല്ലാം വിരൽ ചൂണ്ടുന്നത്  മരണം കൊലപാതകമെന്ന നി​ഗമനത്തിലേക്കാണ്.

ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം മുട്ടിയാണ് കന്യാസ്ത്രീ(Nun) മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.ചുറ്റും ഉയർന്ന മതിലുകളുള്ളതിനാൽ മഠത്തിന്റെ പരിസരത്തേക്ക് പെട്ടെന്ന് ഒരാൾക്ക് സാധ്യമല്ല.ഇടുക്കി കീരിത്തോട് സ്വദേശിയായ ജസീന തോമസിനെ ഈ മാസം 14 ന് ആണ് മഠത്തിനു സമീപമുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

 ALSO READ:Suicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

.ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് മുൻപ് മറ്റ് കന്യാസ്ത്രീകൾ പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജെസീന പോയിരുന്നില്ല. പിന്നീട് ഉച്ചഭക്ഷണത്തിന് കാണാതായപ്പോഴാണ് തിരയാൻ തുടങ്ങിയതെന്നാണ് കോൺവെന്റ് അധികൃതർ പറയുന്നത്.സിസ്റ്ററെ കാണാതായി മൃതദേഹം കിട്ടുന്നത് വരെയും മഠം അധികൃതർ വിവരം പോലീസിൽ(Police) അറിയിച്ചിരുന്നില്ല.

ALSO READ: Kakkanad ദുരൂ​ഹസാഹചര്യത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം പാറമടയിൽ,മരിച്ചത് Angmaly അതിരൂപതയുടെ കീഴിലെ Convent അന്തേവാസി

മൂന്നു വർഷമായി വാഴക്കാല സെൻതോമസ് കോൺവെന്റിലെ അന്തേവാസിയാണ്. 45 വയസ്സുള്ള ജസീന തോമസിന് 11 വർഷമായി മാനസിക പ്രശ്നങ്ങളുണ്ടെന്ന്(Mental issues) പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കൾ ഇത് നിഷേധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News