ഒരു റോബോട്ടിനെ കിട്ടിയിരുന്നെങ്കിൽ ചെയ്യുന്ന ജോലിയൊക്കെ എളുപ്പമായേനെ എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. എന്നാൽ റോബോട്ട് മനുഷ്യന് തന്നെ വിനയായി തീരുന്നത് എങ്ങനെയെന്ന് നാം ചില സിനിമകളില്‍ കണ്ടിട്ടുണ്ട്. മനുഷ്യ രാശിയുടെ അന്തകന്മാരായി ഈ റോബോട്ടുകൾ മാറുമോ... ഇത് സംബന്ധിച്ചുള്ള ഒരു പുതിയ പഠനം ഇപ്പോൾ ശ്രദ്ദേയമാകുകയാണ്.
ഓക്‌സ്ഫഡ് സർവകലാശാലയിലേയും ഗൂഗിളിലേയും ഗവേഷകരാണ് ഇതിന് പിന്നിൽ. മനുഷ്യരാശിയുടെ തന്നെ നാശത്തിന് കാരണമാകുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ് എഐ മാഗസിൻ ജേണലിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. നാം വിചാരിക്കുന്നതിനും അപ്പുറം ആയിരിക്കും ഇത് ഉയർത്തുന്ന ഭീഷണിയെന്നാണ് കണ്ടെത്തൽ. ഒന്നോ രണ്ടോ പേരെയല്ല മുഴുവൻ മനുഷ്യരെയും ഇത് കൊന്നൊടുക്കുമെന്നാണ് ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്.
മനുഷ്യർ നിർമിച്ച നിയമങ്ങളെല്ലാം ഇത് ലംഘിക്കും എന്നാൽ എന്തെല്ലാം നിയമങ്ങളാണത് എന്ന് അവര്‍ വ്യക്തമാക്കുന്നില്ലഒരു പക്ഷെ മനുഷ്യനെ ആക്രമിക്കാതിരിക്കാനായി എഐയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങൾ ആവാം അത്.യന്ത്രങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആവശ്യത്തിന് പുരോഗമിച്ച് കഴിഞ്ഞാല്‍ അവ അവശ്യ വിഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യരോട് മത്സരിക്കും. ഊര്‍ജത്തിന് വേണ്ടിയാകും കടുത്ത മത്സരം.
മുമ്പുണ്ടായ പ്രസിദ്ധീകരണങ്ങളേക്കാള്‍ വളരെ ശക്തമാണ് തങ്ങളുടെ കണ്ടെത്തലുകളും നിഗമനവുമെന്നും നമ്മുടെയെല്ലാം അസ്തിത്വത്തെ ബാധിക്കുന്ന ആ ദുരന്തം നടക്കാനിടയുണ്ടെന്നും ഗവേഷണ പ്രബന്ധത്തില്‍ പങ്കാളിയായ ഗവേഷകർ പറയുന്നു.അങ്ങനെ ഒരു ഭീഷണി ഒഴിവാക്കാന്‍ എന്ത് വില കൊടുത്തും അത് നേരിടണമെന്നും ഗവേഷകർ പറയുന്നു. അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വന്തമായി വികാരമുണ്ടെന്ന് അഭിപ്രായപ്പെട്ട ഒരു ജീവനക്കാരനെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ എഐയ്ക്കാണ് സ്വന്തം വൈകാരികതയുണ്ടെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയർ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും ആശയവിനിമയത്തിന് വേണ്ടി തയ്യാറാക്കിയതിനാല്‍ മനുഷ്യ സമാനമായ സംഭാഷണങ്ങള്‍ നടത്താന്‍ അവയെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അവ സ്വന്തം വൈകാരികതയില്‍ നിന്ന് സംസാരിക്കുന്നതായി തോന്നുന്നത് എന്നുമാണ് മറുപക്ഷത്തിന്റെ വാദം. ഗൂഗിൾ ഡീപ്പ് മൈൻഡ് സീനിയർ ശസ്ത്രജ്ഞൻ മാർക്കസ് ഹട്ടർ, ഓക്‌സഫഡ് ഗവേഷകരായ മൈക്കൽ കോഹൻ, മൈക്കൽ ഓസ്‌ബോൺ എന്നിവരാണ് ഗവേഷണത്തിന് പിന്നിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...