Viral video: അപകടസ്ഥലത്ത് നിന്ന് സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമം; കർമ്മ ഫലം ഉടൻ തന്നെ ലഭിച്ചു

സ്കൂട്ടർ അപടത്തിൽപ്പെട്ട സ്ഥലത്ത് നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 21, 2022, 10:56 AM IST
  • അപകടത്തിൽപ്പെട്ട ആളെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്
  • അപടത്തിൽപ്പെട്ട ആളും സ്കൂട്ടറും റോഡിൽ മറി‍ഞ്ഞു വീണു
  • ഇതുകണ്ട് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ സഹായിക്കാനെത്തി
  • ഇതിനിടെ ഒരാൾ സ്കൂട്ടർ എടുത്ത് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു
Viral video: അപകടസ്ഥലത്ത് നിന്ന് സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമം; കർമ്മ ഫലം ഉടൻ തന്നെ ലഭിച്ചു

സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകൾ പ്രചരിക്കാറുണ്ട്. മനസ്സിന് സന്തോഷം നൽകുന്ന ദൃശ്യങ്ങളും വിഷമമുണ്ടാക്കുന്ന ദൃശ്യങ്ങളും അക്കൂട്ടത്തിലുണ്ടാകും. അപകടങ്ങളുടെ ദൃശ്യങ്ങൾ നമുക്ക് വളരെ വിഷമം ഉണ്ടാകുന്ന ഒന്നാണ്. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതും രക്ഷപ്പെടുത്തുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ സ്കൂട്ടർ അപടത്തിൽപ്പെട്ട സ്ഥലത്ത് നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അപകടത്തിൽപ്പെട്ട ആളെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. അപടത്തിൽപ്പെട്ട ആളും സ്കൂട്ടറും റോഡിൽ മറി‍ഞ്ഞു വീണു. ഇതുകണ്ട് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ സഹായിക്കാനെത്തി. ഇതിനിടെ ഒരാൾ സ്കൂട്ടർ എടുത്ത് കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇയാളുടെ പ്രവ‍ൃത്തിക്കുള്ള ഫലം ഉടൻ തന്നെ കിട്ടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ​ഗിഡ്ഡേ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾക്ക് 53,000-ലധികം കാഴ്ചകളും 7,300 ലൈക്കുകളും ലഭിച്ചു. 

ALSO READ: റോബോട്ടിക് സ്പീഡിൽ ഒരു കാബേജ് അരിയൽ; വൈറലായി വീഡിയോ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by GiDDa CoMpAnY (@giedde)

ഒരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെടുകയും മോട്ടോർ ബൈക്കിനൊപ്പം യാത്രക്കാരനും നടപ്പാതയിൽ തെറിച്ചുവീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കുറച്ചുപേർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വരുന്നത് കാണാം. അപകടം കണ്ടതിനെ  തുടർന്ന് ഒരു കാറും റോഡിന് മധ്യത്തിലായി നിർത്തുന്നു. ആളുകൾ ചേർന്ന് അദ്ദേഹത്തിന്റെ സ്കൂട്ടർ എടുക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ അവരിൽ ഒരാൾ അവനെ സഹായിക്കുന്നതായി നടിച്ച്, സ്കൂട്ടർ ഓൺ ചെയ്ത് പോകാൻ ശ്രമിക്കുന്നു. എന്നാൽ മോഷണത്തിനിടെ ശ്രദ്ധ തെറ്റി ഉടൻ തന്നെ  സ്കൂട്ടർ മറിയുന്നു. ഇയാളുടെ ദുഷ്പ്രവൃത്തിക്കുള്ള ഫലം ഉടൻ തന്നെ ലഭിച്ചുവെന്നാണ് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News