Ola Electric Scooter: ഇലക്ട്രിക് വിപ്ലവുമായി ഒല ഇ-സ്‌കൂട്ടർ; രണ്ട് മോഡലുകൾ, 181 കി.മീ റേഞ്ച്

എസ് 1, എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഒല സ്കൂട്ടറിനുള്ളത്. ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം റിസർവേഷനുകൾ സ്കൂട്ടർ നേടിയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 04:29 PM IST
  • ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കി
  • എസ് 1, എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളാണുള്ളത്
  • ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 99,999 രൂപയ്ക്ക്
  • ഫുൾ ചാർജിൽ 181 കിലോമീറ്റർ വരെ സഞ്ചരിക്കാം
Ola Electric Scooter: ഇലക്ട്രിക് വിപ്ലവുമായി ഒല ഇ-സ്‌കൂട്ടർ; രണ്ട് മോഡലുകൾ, 181 കി.മീ റേഞ്ച്

ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടർ(Ola Electric Scooter) പുറത്തിറക്കി. ഒല ഇലക്ട്രിക് സീരീസ് എസ് എന്ന പേരിലാണ് കമ്പനി വാഹനം സ്വാതന്ത്ര്യ ദിനത്തിൽ(Independence Day) പുറത്തിറക്കിയത്. 99,999 രൂപയ്ക്കാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. S1, S1 Pro എന്നീ രണ്ട് മോഡലുകളാണ് ഒല ഇലക്ട്രിക് സ്കൂട്ടറിനുള്ളത്. 10 കളർ സ്കീമുകളിലും(Color schemes) വാഹനം ലഭ്യമാണ്. 

സമാന്തരമായി സ്ഥാപിച്ചിട്ടുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട ട്വിൻ-പോഡ് എൽഇഡി സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റർ എൽഇഡി ടെൺ ഇൻഡിക്കേറ്ററുകൾ, പിന്നിൽ ബോഡി വർക്കിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ഫുട്ട് റെസ്റ്റ്, അലോയി വീലുകൾ, 50 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, റിയർ ഗ്രാബ് റെയിലുകൾ, ഫ്രണ്ട് സ്റ്റോറേജ് പോക്കറ്റുകൾ, ലഗേജ് ഹുക്ക് എന്നിവയാണ് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന സവിശേഷത. 8.5 KW ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ബാറ്ററി പാക്ക് നീക്കം ചെയ്യാനാവില്ല. ഫാസ്റ്റ് ചാ‌‌‌ർജിങ്ങിലൂടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. 

Also Read: Ola Electric Scooter Price : ഒല ഇലക്ട്രിക് സ്കൂട്ടിറിന്റെ വില 90,000 രൂപയോ? സൂചനയുമായി Ola CEO യുടെ വീഡിയോ സന്ദേശം

എസ് 1

3.6 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗതയും ഏഴ് സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗതയും വാഹനം കൈവരിക്കും. വാഹനത്തിന്റെ പരമാവധി വേ​ഗത മണിക്കൂ‌റിൽ 90 കിലോമീറ്ററാണ്. നോർമൽ, സ്പോർട്സ് എന്നീ റൈഡിങ് മോഡുകളും വാഹനത്തിനുണ്ട്. ഫുൾ ചാർജിൽ പരമാവധി 121 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ച് നിറങ്ങളിൽ എസ് 1 മോഡൽ ലഭ്യമാണ്. 2.98kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 8.5 KW ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്

എസ് 1 പ്രോ

3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗതയും ഏഴ് സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗതയും എസ് 1 പ്രോ മോഡൽ കൈവരിക്കും. വാഹനത്തിന്റെ പരമാവധി വേ​ഗത മണിക്കൂ‌റിൽ 115 കിലോമീറ്ററാണ്. 3.92 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 8.5 KW ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്. നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നീ മൂന്ന് റൈഡിങ് മോഡുകളാണ് എസ് 1 പ്രോയിലുള്ളത്. 

Also Read: Ola Electric scooter: ഒല സ്കൂട്ടര്‍ ഈ നിറങ്ങളില്‍ ലഭിക്കും, ലോഞ്ചിന് മുന്‍പായി നിറങ്ങള്‍ അവതരിപ്പിച്ച് കമ്പനി 

ഇരു സ്കൂട്ടറുകളും 750W ഓൺ-ബോർഡ് ചാർജർ വാഗ്ദാനം ചെയ്യുന്നു. പൂർണ്ണ ചാർജിനായി ഓൺബോർഡ് ചാർജർ ഏഴ് മണിക്കൂർ സമയമെടുക്കും. ഇലക്ട്രിക് സ്കൂട്ടറിന് 0 മുതൽ 100 ശതമാനം വരെ ചാർജ്ജ് ഏകദേശം 60 മിനിറ്റ് എടുക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടറിനൊടോപ്പം ഹൈപ്പർചാർജർ നെറ്റ്‌വർക്കും ‌ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ വർഷത്തിൽ, 400 നഗരങ്ങളിലായി 100,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. 100 നഗരങ്ങളിലായി 5,000 ചാർജ് പോയിന്റുകളോടെ പദ്ധതി ആരംഭിക്കും.

‌ഇലക്ട്രിക് സ്കൂട്ടറിൽ കണക്റ്റഡ് സ്മാർട്ട് മൊബിലിറ്റി ഉണ്ടായിരിക്കും. ഇൻസ്ട്രുമെന്റ് കൺസോളിനായി സംയോജിപ്പിച്ച ഒരു വലിയ 7.0 ഇഞ്ച് TFT ഷാട്ടർപ്രൂഫ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ ഉപയോഗിക്കും, ഇത് ഇ-സിം ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി സ്കൂട്ടറിനെ പെയർ ചെയ്യാൻ ഇത് സഹായിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സ്കൂട്ടറിനെ നിരീക്ഷിക്കാനും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകളും മറ്റും കണ്ടെത്താനാകും. 

സ്റ്റാൻഡേർഡായി കീലെസ് എൻട്രിയും സ്കൂട്ടറിന്റെ സവിശേഷതയാണ്. ഇലക്ട്രിക് സ്കൂട്ടറിന്റെ സൗണ്ടിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഗ്രാഫിക്സിനായി ബോൾട്ട്, കെയർ, വിന്റേജ്, വണ്ടർ, കസ്റ്റം എന്നിങ്ങനെ വ്യത്യസ്ത മൂഡുകളും S1 -ൽ ഉണ്ട്. ഓൺബോർഡ് നാവിഗേഷൻ, മൊബൈൽ ആപ്പ് കണക്റ്റിവിറ്റി, ഇൻബിൽറ്റ് മൈക്കുകൾ, സ്കൂട്ടറിൽ സ്പീക്കർ എന്നിവയ്ക്കൊപ്പം AI വോയ്സ് അസിസ്റ്റന്റും വാഹനത്തിലുണ്ട്. ഉപയോക്താക്കൾക്ക് ഓൺബോർഡ് മൈക്കിലൂടെയും സ്പീക്കറുകളിലൂടെയും കോളുകൾ സ്വീകരിക്കാനും അവസാനിപ്പിക്കാനും കഴിയും. 

ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിങ് ജൂലൈ 15ന് ടോക്കൺ തുകയായ 499 രൂപയ്ക്ക് കമ്പനി തുറന്നിരുന്നു. ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം റിസർവേഷനുകൾ ഇ-സ്കൂട്ടർ നേടിയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. താൽപ്പര്യമുള്ളവർക്ക് 499 രൂപയുടെ റീഫണ്ടബിൾ ഡെപ്പോസിറ്റ് അടച്ച് വെബ്സൈറ്റിൽ വാഹനം റിസർവ് ചെയ്യാവുന്നതാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രയോരിറ്റി ഡോർ സ്റ്റെപ്പ് ഡെലിവറി ലഭിക്കും.

വാഹനത്തിന്റെ വില വിവരങ്ങൾ:

ഡൽഹി

S1: 85,099 രൂപ

S1 പ്രോ: 1.10 ലക്ഷം രൂപ

ഗുജറാത്ത്

S1: 79,999 രൂപ

S1 പ്രോ: 1.09 ലക്ഷം രൂപ

മഹാരാഷ്ട്ര

S1: 94,999 രൂപ

S1 പ്രോ: 1.24 ലക്ഷം രൂപ

രാജസ്ഥാൻ

S1: 89,968 രൂപ

S1 പ്രോ: 1.19 ലക്ഷം രൂപ

മറ്റ് നഗരങ്ങൾ

S1: 99,999 രൂപ

S1 പ്രോ: 1.29 ലക്ഷം രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News