Viral Video: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി കുരങ്ങനെ ശല്യപ്പെടുത്താൻ വന്നത്.  പെൺകുട്ടി വീണ്ടും വീണ്ടും കുരങ്ങനെ ശല്യപ്പെടുത്തുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ശേഷം സംഭവിച്ചത്‌ ഒന്ന് കാണേണ്ടത് തന്നെയാണ്. 

Written by - Ajitha Kumari | Last Updated : Nov 4, 2022, 04:41 PM IST
  • കുരങ്ങിനോട് കളിയ്ക്കാൻ ചെന്ന പെൺകുട്ടിയെ കളി പഠിപ്പിച്ചു കുരങ്ങൻ
  • ഒരു രസത്തിന് കളിക്കാൻ പോയതാണ് പെൺകുട്ടി പിന്നെ സംഭവിച്ചത്
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയുടെ ലോകം എന്ന് പറയുന്നത്  രസകരമായ നിരവധി വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒന്നാണ്. ഇവിടെ എല്ലാ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുകയും കാണുകയുമൊക്കെ ചെയ്യുന്നത്.  ചിലപ്പോൾ ഇവിടെ കാണുന്ന വീഡിയോ കണ്ടാൽ ശരിക്കും നമുക്ക് ചിരി അടക്കാൻ കഴിയില്ല.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  വീഡിയോ ഒരു പെൺകുട്ടിയും കുരങ്ങുമായി ബന്ധപ്പെട്ടതാണ്.  ഇതിൽ കുരങ്ങനല്ല പെൺകുട്ടിയാണ് കുരങ്ങനെ ശല്യം ചെയ്യുന്നത്.  കുരങ്ങനെ പലതവണ ശല്യം ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന കുരങ്ങന് പിന്നെ ദേഷ്യം വന്നു അതിനുശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങൻ മരത്തിൽ ആർക്കും ശല്യമുണ്ടാക്കാതെ തിരിഞ്ഞിരിക്കുകയാണ്.  അപ്പോഴാണ് ഒരു പെൺകുട്ടി പതുങ്ങി പതുങ്ങി ആ കുരങ്ങനെ ശല്യപ്പെടുത്താനായി അവിടെ എത്തുന്നത്.  അതും പല തവണയാണ് ആ പെൺകുട്ടി കുരങ്ങനെ ശല്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇത് ശ്രദ്ധിച്ചു നിന്ന കുരങ്ങൻ ആദ്യമൊക്കെ അനങ്ങാതെ നിന്നുവെങ്കിലും പിന്നീട് അതിനും ദേഷ്യം വന്നു.  പിന്നെ സംഭവിച്ചത് ഒന്ന് കാണുക തന്നെ വേണം.  അതായത് കുരങ്ങിനെ ചുരണ്ടിയിട്ട് ഓടുകയായിരുന്നു പെൺകുട്ടി ചെയ്തുകൊണ്ടിരുന്നത്.  വീണ്ടും അതിന്റെ അടുത്തെത്തിയ പെൺകുട്ടി ഒന്ന് തിരിഞ്ഞു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത നിമിഷം കുരങ്ങൻ പെൺകുട്ടിയുടെ മുടിയ്ക്ക് പിടിച്ചു വലിച്ചിടുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്.  കുരങ്ങൻ തിരിഞ്ഞാണ് ഇരുന്നതെങ്കിലും ശരിക്കും പെൺകുട്ടിയെ ശ്രദ്ധിച്ചുകൊണ്ടാണ് ഇരുന്നതെന്ന് പിന്നെയാണ് മനസിലായത്. താഴെ വീണ പെൺകുട്ടിയ്ക്ക് എണീക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നുവെന്ന് വീഡിയോ കാണുമ്പോൾ നമുക്ക് മനസിക്കാൻ കഴിയും.  വീഡിയോ എന്തായാലും സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. 

Also Read: പശുവിനെ വേട്ടയാടാനെത്തി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meemlogy (@meemlogy)

Also Read: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോ meemlogy എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 46.6 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   വൈറലാകുന്ന ഈ വീഡിയോ എപ്പോൾ എവിടെ നിന്നുള്ളതാണ് എന്ന കാര്യത്തിൽ ഒരു വ്യക്തതയില്ല.  വീഡിയോ എന്തായാലും ശരിക്കും വൈറലാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News