Viral Video: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Media: സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സ്റ്റേജിലെത്തി മൈക്ക് കയ്യിൽ കിട്ടിയതും പിന്നൊന്നും അറിയാതെ പെർഫോം ചെയ്യുന്ന കുട്ടിയെ.  വീഡിയോ കണ്ടാൽ ചിരി നിർത്താൻ കഴിയില്ല.   

Written by - Ajitha Kumari | Last Updated : Oct 27, 2022, 09:39 AM IST
  • സോഷ്യൽ മീഡിയയിൽ രസകരമായ ഒരു വീഡിയോ വൈറലാകുകയാണ്
  • സ്റ്റേജിലെത്തി മൈക്ക് കയ്യിൽ കിട്ടിയതും പിന്നൊന്നും അറിയാതെ പെർഫോം ചെയ്യുന്ന കുട്ടിയെ നിങ്ങൾക്ക് കാണാം
Viral Video: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..!  വീഡിയോ വൈറൽ

Viral Media: സോഷ്യൽ മീഡിയ പോലെയുള്ള രസകരമായ ലോകത്ത് എപ്പോൾ എന്ത് വൈറലാകുമെന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ കഴിയില്ല.  എങ്കിലും ഇവിടെ അപ്‌ലോഡ് ചെയ്യുന്ന ലക്ഷക്കണക്കിന് വീഡിയോകളുണ്ട് അതിൽ ചിലത് കാണുമ്പോൾ ചിരി നിർത്താൻ വളരെയധികം പ്രയാസമാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത നിരവധി തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.  ലോക്ക് ഡൗൺ  തുടങ്ങിയത് മുതൽ നിരവധി ആളുകളാണ് പല കാര്യങ്ങൾക്കായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നത്.  അതിൽ നിരവധി ആളുകൾ ഇവിടെ വൈറലാകുന്ന വീഡിയോകളുടെ ആരാധകരാണ്.  ഇപ്പോഴിതാ വൈറലാകുന്ന ഈ വീഡിയോ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഒന്നാണ്.  ഇവിടെ എന്തോ ഒരു പ്രത്യേക അവസരത്തിൽ വിദ്യാർത്ഥികൾ ചെയ്യുന്ന പെർഫോമൻസ് ആണ് സംഭവം.  ഇവിടെ ഒരു ആൺകുട്ടിയും പരിപാടി അവതരിപ്പിക്കാൻ വേദിയിൽ എത്തി... പക്ഷെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ 

വൈറലാകുന്ന ഏതാനും നിമിഷം മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വേദിയിൽ വിദ്യാർത്ഥികൾ പെർഫോം ചെയ്യുന്നത്.  ഒപ്പം ഒരു ടീച്ചറും വേദിയിൽ നിൽപ്പുണ്ട്. പെട്ടെന്ന് ഒരു പയ്യൻ സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ വരുന്നത് നമുക്ക് കാണാം. പിന്നെ സംഭവിച്ചത്  കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല. വെറും അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരുപക്ഷെ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല.  അതായത് വേദിയിലെത്തിയ കുട്ടി ടീച്ചറുടെ കയ്യിൽ മൈക്ക് കണ്ടതും അത് വാങ്ങുന്നത് കാണാം പിന്നെ സംഭവിച്ചതാണ് രസം. മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്നു പാടുന്ന കുട്ടിയെയാണ് പിന്നെ നിങ്ങൾ കാണുന്നത്.  ശരിക്കും പറഞ്ഞാൽ അവന്റെ നിക്കർ അഴിഞ്ഞു പോയതുപോലും അവൻ അറിയുന്നില്ല. വീഡിയോ കണ്ടാൽ ശരിക്കും ചിരിച്ചു ചാവും. രസകരമായ കാര്യം വീഡിയോയുടെ അവസാനം സംഭവിക്കുന്നതാണ്.  വീഡിയോ കാണാം...

Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  MAHI  (@butterfly__mahi)

Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..! 

വീഡിയോ എപ്പോൾ എവിടെ സംഭവിച്ചതാണ് എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നല്ല രീതിയിൽ വൈറലാകുകയാണ്.  വീഡിയോ butterfly__mahi എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും കമന്റ്സും ലഭിച്ചിട്ടുണ്ട് ഒപ്പം ഇതുവരെ 54.8k വ്യൂസും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News