Viral Video: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ ആട്ടിപായിക്കുന്ന പോത്തിനെ. 

Written by - Ajitha Kumari | Last Updated : Oct 29, 2022, 12:53 PM IST
  • കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ ആട്ടിപായിക്കുന്ന പോത്ത്
  • സിംഹങ്ങൾ ഏതെങ്കിലും മൃഗത്തെ കണ്ടാൽ പിന്നെ അതിന്റെ കാര്യം പറയുകവേണ്ട
Viral Video: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ

Viral Video: വനത്തിൽ സിംഹങ്ങൾ ഏതെങ്കിലും മൃഗത്തെ കണ്ടാൽ പിന്നെ അതിന്റെ കാര്യം പിന്നെ പറയുകയും വേണ്ട. സിംഹത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടുക എന്നത് നടക്കുന്ന കാര്യമല്ല.  എങ്കിലും  ആന, പോത്ത്, മുതല തുടങ്ങിയ മൃഗങ്ങൾ സിംഹത്തെ തിരിച്ച് ആക്രമിക്കുന്ന വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ ധാരാളം കണ്ടിട്ടുണ്ട്.  ഇവർ സിംഹത്തെ ചില സമയത്ത് നല്ല രീതിയിൽ പാഠം  പഠിപ്പിക്കുന്ന നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്.  അതായത് ഒരു കിടാവിനെ കണ്ടപ്പോൾ ഇപ്പോൾ തട്ടാമെന്നു വിചാരിച്ചു പതുക്കെ ചാടിവീഴാൻ പോകുകയായിരുന്ന സിംഹത്തെയും കിടാവിനെ രക്ഷിക്കാൻ പാഞ്ഞുവരുന്ന പോത്തിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  

Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  സിംഹം കാട്ടിൽ നിന്നും റോഡിലേക്ക് വരുന്നത്. പെട്ടെന്നാണ് അതുവഴി ഒരു കിടാവ് കടന്നു പോകുന്നത് കാണുന്നത്. ഇത് കണ്ട സിംഹം ഇപ്പോൾ തന്നെ ശാപ്പിടാം എന്ന് വിചാരിച്ച് കിടാവിന്റെ പുറത്തേക്ക് ചാടിവീഴാൻ ഒരുങ്ങിയതും ദേ.. വരുന്നു പോത്ത്.  പോത്ത് പാഞ്ഞുകൊണ്ട് വരുന്നതു കണ്ട സിംഹം ഓടിരക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.   വീഡിയോ കാണാം... 

Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  (@bilal.ahm4d)

Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ

പോത്തിനെ കണ്ടു പായുന്ന സിംഹത്തിന്റെ വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്തരംത്തിലുള്ള വീഡിയോകൾ വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ഒന്നാണ്.  എന്തായാലും വീഡിയോ ശരിക്കും വൈറലാകുകയാണ്. വൈറലാകുന്ന ഈ വീഡിയോ bilal.ahm4d  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് 43. 6k വ്യൂസും നിരവധി ലൈക്‌സും ഒപ്പം ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News