Viral Video: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഇടം നേടിയ ഈ വൈറലാകുന്ന വീഡിയോ നിങ്ങൾ കണ്ടോ. വീഡിയോ അപ്‌ലോഡ് ചെയ്ത ഉടൻതന്നെ ലക്ഷക്കണക്കിന് ലൈക്കുകളും വ്യൂസുമാണ് ലഭിച്ചിരിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Oct 28, 2022, 10:10 AM IST
  • മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ
  • ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം
  • വീഡിയോ അപ്‌ലോഡ് ചെയ്ത ഉടൻതന്നെ ലക്ഷക്കണക്കിന് ലൈക്കുകളും വ്യൂസുമാണ് ലഭിച്ചിരിക്കുന്നത്
Viral Video: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

Viral Video: നിങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിൽ ഇവിടെയുള്ള നിരവധി വീഡിയോകൾ കണ്ട് നിങ്ങൾ ചിരിക്കുകയും ചിന്തിയ്ക്കുകയും അആശ്ചര്യപ്പെടുകയും അതുപോലെ ഞെട്ടുകയുമൊക്കെ ചെയ്തിട്ടുണ്ടാവും അല്ലെ. ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചില വീഡിയോകൽ കണ്ടാൽ നമ്മൾ ശരിക്കും ചിരിച്ചു മരിക്കും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ ഒരു കാമുകിയുമായി ബന്ധപ്പെട്ടതാണ്.  ഇതിൽ പെൺകുട്ടി പറയുന്നത് കേട്ടാൽ അമ്പരപ്പിനൊപ്പം നമുക്ക് ശരിക്കും ചിരിയടക്കാനും കഴിയില്ല. വീഡിയോ ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.   

Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ശരിക്കും പറഞ്ഞാൽ വീഡിയോയിൽ പെൺകുട്ടി തന്റെ ബുദ്ധിമുട്ടുകളും ഒപ്പം കാമുകനുമായി ബന്ധപ്പെട്ട വളരെ രസകരമായ കാര്യങ്ങളും പറയുന്നുണ്ട്.  അതായത് നേരത്തെ താൻ വളരെ ദരിദ്രയായിരുന്നുവെന്നും ഒരു ദിവസം തന്റെ കാമുകൻ സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് അവൾക്ക് കൊണ്ട് കൊടുത്തുവെന്നും ആ പണം കൊണ്ട് കാമുകി ഒരു ബിസിനസ് തുടങ്ങിയെന്നും അതിലൂടെ താൻ പണക്കാരിയായെന്നും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്.  എന്നാൽ പിന്നെ അവൾ പറയുന്നതാണ് ഞെട്ടിക്കുന്നത് അതായത് താൻ പണക്കാരിയായപ്പോൾ തന്റെ ചിന്തകൾ മാറിയെന്നാണ് പെൺകുട്ടി പറയുന്നത്.   അതുകൊണ്ട് തന്നെ ആ കള്ളനെ വിവാഹം ചെയ്യാനാകില്ലെന്നാണ് പെൺകുട്ടി പറയുന്നത്. ഈ സീൻ കാണുമ്പോൾ ശരിക്കും പറഞ്ഞാൽ ചിരിക്കണോ കരയണോ എന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്.  വീഡിയോ കാണാം...

Also Read: ഭാര്യമാർ ഭർത്താവുമായി ഈ 5 കാര്യങ്ങൾ ഒരിക്കലും പങ്കുവെക്കില്ല! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by FunTaap Official  (@funtaap)

Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ

പുറത്തുവന്ന വീഡിയോ കാണുമ്പോഴേ നമുക്ക് മനസിലാകും ഇതൊരു പ്രാങ്ക് വീഡിയോയാണെന്ന്.  ഈ വീഡിയോ funtaap എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി വ്യൂസും അൻമ്പതിനായിരത്തിലധികം ലൈക്‌സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News