ചൈനയെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല, രാജ്യസുരക്ഷയ്ക്ക് മുൻ​ഗണന; രാജ്നാഥ് സിം​ഗ്

സർക്കാർ എപ്പോഴും മുൻ​ഗണന നൽകുന്നത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണെന്ന് രാജ്നാഥ് സിം​ഗ്.

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 06:06 AM IST
  • ശത്രുക്കളുടെ ഭീഷണികളെ നേരിടാൻ രാജ്യം എല്ലാ വിധത്തിലും സജ്ജമാണ്.
  • ആധുനിക യുദ്ധോപകരണങ്ങൾ നമുക്കുണ്ട്. സേനാവിഭാഗങ്ങൾ തയാറാണ്.
  • പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ മികച്ച 25 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ചൈനയെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല, രാജ്യസുരക്ഷയ്ക്ക് മുൻ​ഗണന; രാജ്നാഥ് സിം​ഗ്

ജോധ്പുർ: ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ ചൈനയെ അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഭിപ്രായങ്ങളും വിശ്വാസങ്ങളും 
എങ്ങനെയായാലും രാജ്യത്ത് അതിക്രമിച്ച് കയറാൻ ഒരാളെയും അനുവദിച്ചിട്ടില്ല. സർക്കാർ എപ്പോഴും മുൻ​ഗണന നൽകുന്നത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ്. 

താൻ ഉൾപ്പെടെ രണ്ടോ മൂന്നോ പേർക്കുമാത്രമാണ് രാജ്യത്ത് നടക്കുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ കുറിച്ച് അറിവുള്ളതെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നും ശത്രുക്കളെ ഒരിക്കലും രാജ്യത്ത് നുഴഞ്ഞുകയറാൻ അനുവദിക്കില്ലെന്നും രാജ്നാഥ് പറഞ്ഞു.

Also Read: Independence day 2022: കാറും ബൈക്കുമൊന്നും ദേശീയ പതാക കൊണ്ട് അലങ്കരിക്കേണ്ട, ചിലപ്പോൾ അഴിയെണ്ണേണ്ടി വരും

 

ശത്രുക്കളുടെ ഭീഷണികളെ നേരിടാൻ രാജ്യം എല്ലാ വിധത്തിലും സജ്ജമാണ്. ആധുനിക യുദ്ധോപകരണങ്ങൾ നമുക്കുണ്ട്. സേനാവിഭാഗങ്ങൾ തയാറാണ്. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ മികച്ച 25 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാകും. രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവർ ആരാണോ അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്‌നാഥ് സിം​ഗ് പറഞ്ഞു.

ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം; വിവാദത്തിൽ ബിജെപി നേതാവ്

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം നൽകിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയിൽ വിവാദം. 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിർദേശം. ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ല. ദേശീയ പതാക ഉയർത്തുന്നതിലൂടെ ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും ഭട്ട് പറഞ്ഞു. തുടർന്നാണ് പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികളോട് നിർദേശിച്ചത്.

നിർദേശം വിവാദമായതോടെ, ബിജെപി പ്രവർത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്തെത്തുകയായിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് മുൻപ് ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് കരൺ മഹറ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News