Union Budget 2023: നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് ശമ്പളക്കാര്‍ക്കും ബിസിനസുകാർക്കും ആശ്വാസം നല്‍കുമോ?

Nirmala Sitharaman Budget:  വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍  എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്.  എന്താണ് ഫെബ്രുവരി 1 ന്  ധനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കയും ചോദ്യവും. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 03:10 PM IST
  • വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍ എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്.
Union Budget 2023: നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് ശമ്പളക്കാര്‍ക്കും ബിസിനസുകാർക്കും ആശ്വാസം നല്‍കുമോ?

Union Budget 2023: രണ്ടാം NDA സര്‍ക്കാരിന്‍റെ അവസാന  സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്.  നാളെ ഫെബ്രുവരി 1 ബുധനാഴ്ച, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. 

ബജറ്റിന്  മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളേയും സംയുക്തമായി അഭിസംബോധന ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിളിച്ചോതിയ അവര്‍ ലോക പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയെന്നും അറിയിച്ചു. 

Also Read:  Union Budget 2023: ആഗോള മാന്ദ്യം, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാവണം ബജറ്റ്; പി ചിദംബരം

അതേസമയം,  വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്‍റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍  എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്.  എന്താണ് ഫെബ്രുവരി 1 ന്  ധനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കയും ചോദ്യവും. 

Also Read:  Union Budget 2023: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു; പ്രധാനമന്ത്രി 

ബജറ്റില്‍ എന്ത് നേട്ടമാണ് ഉണ്ടാവുക എന്നറിയാനുള്ള ആശങ്ക ഏറ്റവും കൂടുതല്‍ ഇടത്തരക്കാര്‍ക്കും, അതായത്   ശമ്പളക്കാര്‍ക്കും ബിസിനസുകാർക്കുമാണ്. മാസ ശമ്പളക്കാരും ബിസിനസുകാരും നികുതി ഇളവിനെക്കുറിച്ചാണ് കൂടുതലായും ചിന്തിക്കുന്നത്. 

ആദായനികുതി വകുപ്പിന്‍റെ കണക്കനുസരിച്ച്, 2022-ൽ ശമ്പളമുള്ള പ്രൊഫഷണലുകൾ അവരുടെ ആദായനികുതി റിട്ടേണുകളുടെ (ITR) ഏകദേശം 50% സമർപ്പിച്ചതിനാൽ, 2023-24 ലെ യൂണിയൻ ബജറ്റിൽ നിന്ന് ഈ വ്യക്തികൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷകളുണ്ട്. ഏറ്റവും കൂടുതൽ ആശ്വാസം പ്രതീക്ഷിക്കുന്ന നികുതിദായകരിൽ ശമ്പളക്കാരായ തൊഴിലാളികളും ഉൾപ്പെടുന്നു.  

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ആഗോള മഹാമാരിയായ കോവിഡിന്‍റെ കടന്നാക്രമണവും  ഇടത്തരക്കാരെയും താഴ്ന്ന മധ്യവർഗത്തെയും ഏറ്റവും അധികമായി ബാധിക്കുകയും ഇത് അവരുടെ സമ്പാദ്യത്തെ ഗണ്യമായി ബാധിക്കുകയും ചെയ്തു.  മധ്യ വര്‍ഗ്ഗത്തിന് നാളേയ്ക്കുവേണ്ടി സൂക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല എന്ന  അവസ്ഥയാണ്‌ ഇപ്പോള്‍ നിലവിലുള്ളത്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന ഒരു വലിയ കാരണവുമാണ്.  

2023-24 ലെ ബജറ്റ് ഈ സാഹചര്യത്തെ നേരിടാൻ ശമ്പളക്കാരായ വിഭാഗത്തിന് കുറച്ച് നികുതി ഇളവ് നൽകുമെന്നും, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചരക്കുകളുടെയും അവശ്യ സേവനങ്ങളുടെയും വില കുറച്ചുകൊണ്ടും സെക്ഷൻ 80 സി പ്രകാരം പരിധി വർധിപ്പിക്കുമെന്നുമാണ് ഇക്കൂട്ടര്‍ ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 
 
ചെറുകിട ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഏകദേശം ഇതേ നിലപാട് തന്നെയാണ് ഇക്കൂട്ടരും മുന്നോട്ടു വയ്ക്കുന്നത്.  സ്റ്റാർട്ടപ്പുകൾക്ക് അതിന്‍റെ വളർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക നേട്ടത്തിന്‍റെ  ഗണ്യമായ ഒരു ഭാഗം തുടച്ചുനീക്കുന്ന എയ്ഞ്ചൽ നികുതിയിൽ (Angel tax) ഇളവും പ്രതീക്ഷിക്കുന്നു.

മൊത്തത്തില്‍ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് അവരുടെ നാളേയ്ക്കായി അല്പം പണം സമ്പാദിക്കാന്‍, കരുതാന്‍ സാധിക്കുംവിധമുള്ള ഒരു സാമ്പത്തിക പരിഷ്ക്കരണമാണ് മധ്യ വര്‍ഗ്ഗവും ശമ്പളക്കാരും ഒപ്പം ചെറുകിട ബിസിനസുകാരും ആഗ്രഹിക്കുന്നത്..... 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News