New Delhi: കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ഡൽഹി - എൻസിആർ ബോർഡറുകളിലെ ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. ഇന്ന് കർഷക സമരത്തോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ ഉത്തരവ്. പൊതുജന സുരക്ഷ നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ ഉത്തരവ്. സിങ്കു, ത്രിക്രി, മുക്കർബ ചൗക്ക്, നാഗ്ലോയി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.59 വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്.
ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
കർഷക സമരത്തൊടനുബന്ധിച്ച് ഡൽഹി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സംഘർഷവസ്ഥ നിലനിൽക്കുകയാണ്. ഐടിഒയിൽ കർഷകർ എത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും (Tear Gas) ജലപീരങ്കിയും (Water Canon)ഉപയോഗിച്ചിരുന്നു . തുടർന്ന് കർഷക ട്രാക്ടർ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഗാസിപൂരിൽ നിന്നുള്ള കർഷക സമരാനുകൂലിലകളായിരുന്നു ഡൽഹി ഐടിഒയിൽ എത്തിയത്.
ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
എന്നാൽ പ്രകോപിതാരായ കർഷകർ (Farmers) ട്രാക്ടർ ഉപയോഗിച്ച് വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ട്രാക്ടറുകൾ ഉപയോഗിച്ച് ഭയനാകമായ സന്ദർഭങ്ങൾ സൃഷ്ടിച്ച് ഐടിഒ കീഴ്ടക്കുകയായിരുന്നു കർഷകർ. അതേസമയം അവിടെ നിന്ന് തുടർന്ന മാർച്ച് ചെങ്കോട്ടയിൽ നീങ്ങുകയും ചെയ്തു. രാജ്യ തലസ്ഥാനത്ത് വൻ ഭീങ്കരാന്തരീക്ഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...