Bizarre News: കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിക്കാന്‍ ഹർജി നൽകി യുവാവ്‌..!! പിഴ ചുമത്തി കോടതി

Gujarat High Court News:  കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ്‌ ഗുജറാത്ത് ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 04:32 PM IST
  • കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ്‌ ഗുജറാത്ത് ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Bizarre News: കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിക്കാന്‍ ഹർജി നൽകി യുവാവ്‌..!! പിഴ ചുമത്തി കോടതി

Gujarat High Court News: ഏറെ വ്യത്യസ്തമായ ഒരു കേസാണ് കഴിഞ്ഞ ദിവസം  ഗുജറാത്ത് ഹൈക്കോടതിയുടെ മുന്‍പാകെ എത്തിയത്. അതായത്, കാമുകിയെ അവളുടെ ഭർത്താവിൽനിന്ന് മോചിപ്പിച്ച് തനിക്ക് ഏൽപ്പിച്ച് തരണം എന്ന ആവശ്യവുമായി ഒരു യുവാവ്‌ കോടതിയെ സമീപിയ്ക്കുകയായിരുന്നു. 

ഗുജറാത്തിലാണ് സംഭവം. കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ്‌ ഗുജറാത്ത് ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

Also Read:   Feet care: രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ കഴുകാറുണ്ടോ? ആരോഗ്യഗുണങ്ങള്‍ ഇവയാണ്..

താൻ കസ്റ്റഡിയിൽ ആവശ്യപ്പെടുന്ന യുവതിക്ക് താനുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവാവ് അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും ഇരുവരും ഒത്തുപോകുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

Also Read:  World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഉറങ്ങാന്‍ അവധി നല്‍കി ഈ ഇന്ത്യന്‍ കമ്പനി...!!

എന്താണ് കേസ്?

താൻ കസ്റ്റഡി ആവശ്യപ്പെടുന്ന യുവതിക്ക് താനുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവൾ മറ്റൊരാളെ വിവാഹം കഴിച്ചു, ഇപ്പോള്‍ ഇരുവരും ഒത്തുപോകുന്നില്ല എന്ന് യുവാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ യുവതി ഭർത്താവിനെയും അമ്മായിയമ്മമാരെയും ഉപേക്ഷിച്ച് അയാളോടൊപ്പം താമസിക്കുകയായിരുന്നു. അവർ ഒരുമിച്ച് താമസിക്കുകയും ഒരു ലിവ്-ഇൻ റിലേഷൻഷിപ്പ് കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.  

കുറച്ച് നാളുകള്‍ക്ക്ശേഷം യുവതിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ഭർത്താവിന്‍റെ അടുത്തേക്ക് തിരികെ കൊണ്ടുപോയി. പിന്നീട് യുവതി തന്‍റെ ഭർത്താവിന്‍റെ അനധികൃത കസ്റ്റഡിയിലാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കലിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് കാമുകിക്ക് വേണ്ടി ഹേബിയസ് കോർപ്പസ് ഹര്‍ജി നല്‍കിയാണ്  ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ ഭർത്താവിന്‍റെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് യുവാവിന് കൈമാറാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു. ഇത്തരമൊരു ഹർജി നൽകാൻ പുരുഷന് അവകാശമില്ലെന്ന് വാദിച്ച സംസ്ഥാന സർക്കാർ, ഒരു സ്ത്രീ ഭർത്താവിന്‍റെ കസ്റ്റഡിയിലാണെങ്കിൽ, അവൾ അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാവില്ല എന്നും ചൂണ്ടിക്കാട്ടി. 

ഹർജിക്കാരനും യുവതിയും ഇതുവരെ വിവാഹിതയായിട്ടില്ലെന്നും യുവതി ഭർത്താവുമായി വിവാഹമോചനം പോലും നടത്തിയിട്ടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് വിഎം പഞ്ചോളി, ജസ്റ്റിസ് എച്ച്എം പ്രചക് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കൂടാതെ, ഹര്‍ജിക്കാരന്‍ ആരോപിക്കുന്നതുപോലെ യുവതി ഭര്‍ത്താവിന്‍റെ തടങ്കലിലാണ് എന്ന് പറയാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ്-ഇൻ റിലേഷൻഷിപ്പ് കരാറിന്‍റെ അടിസ്ഥാനത്തില്‍ ഹർജി ഫയൽ ചെയ്യാൻ അവകാശമില്ല എന്നും കോടതി വ്യക്തമാക്കി. 

വ്യത്യസ്തമായ കേസ് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി വിചിത്രമായ ആവശ്യം ഉന്നയിച്ച യുവാവിന്   5000 രൂപ  പിഴ ചുമത്തി. ഈ തുക യുവാവിന് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News