World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഉറങ്ങാന്‍ അവധി നല്‍കി ഈ ഇന്ത്യന്‍ കമ്പനി...!!

Surprise holiday on World Sleep Day: ലോക ഉറക്ക ദിനത്തില്‍  ജീവനക്കാര്‍ക്ക് ഉറങ്ങാനായി ഒരു  ദിവസത്തെ സർപ്രൈസ് ഹോളിഡേ നല്‍കിയിരിയ്ക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.     

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 02:02 PM IST
  • ലോക ഉറക്ക ദിനത്തില്‍ ജീവനക്കാര്‍ക്ക് ഉറങ്ങാനായി ഒരു ദിവസത്തെ സർപ്രൈസ് ഹോളിഡേ നല്‍കിയിരിയ്ക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.
World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഉറങ്ങാന്‍ അവധി നല്‍കി ഈ ഇന്ത്യന്‍ കമ്പനി...!!

Surprise holiday on World Sleep Day: ഇന്ന് ലോക ഉറക്ക ദിനമാണ്.  ലോക ഉറക്ക ദിനത്തില്‍  ജീവനക്കാര്‍ക്ക് ഉറങ്ങാനായി ഒരു  ദിവസത്തെ സർപ്രൈസ് ഹോളിഡേ നല്‍കിയിരിയ്ക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.   

ജീവനക്കാർക്ക് പ്രത്യേക അവധി, ശമ്പളത്തോടുകൂടിയ അവധി, പ്രസവാവധി, അസുഖ അവധി, എമർജൻസി ലീവ് എന്നിവയുൾപ്പെടെ നിരവധി തരം അവധികൾ കമ്പനി നൽകുന്നു. ഇതൊക്കെയാണെങ്കിലും ജോലി സമ്മർദം കാരണം പലർക്കും ആ അവധികള്‍  ലഭിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, വിശ്രമമില്ലാത്ത സാഹചര്യം അവരുടെ ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കും. ജോലിഭാരം കാരണം അവരുടെ സ്വഭാവം തന്നെ മാറാൻ തുടങ്ങും.....

Also Read:  World Sleep Day 2023:  നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓഫീസിൽ ജീവനക്കാര്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാൽ നിങ്ങളുടെ കമ്പനി നിങ്ങൾക്ക് ഉറങ്ങാനായി അവധി നല്‍കിയാലോ? അങ്ങനെയൊരു സാഹചര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ന്  ഈ ലോക ഉറക്ക ദിനത്തില്‍ സംഭവിച്ചത് ഇതിന് മുന്‍പ് സംഭവിച്ചിട്ടില്ല...!! 

Also Read:  Rahul Gandhi Controversy: രാഹുൽ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗം, ബിജെപി അദ്ധ്യക്ഷന്‍  ജെപി നദ്ദ 
  
തങ്ങളുടെ ജീവനക്കാര്‍ക്ക് ലോക ഉറക്ക ദിനത്തില്‍ ഉറങ്ങാനായി അവധി നല്‍കിയിരിയ്ക്കുകയാണ്  ബെംഗളൂരു ആസ്ഥാനമായുള്ള ഈ കമ്പനി. ഉറക്ക ദിനത്തില്‍ കമ്പനി അവധി  നല്‍കിയത് ഇപ്പോള്‍ വാര്‍ത്തയായി മാറിയിരിയ്ക്കുകയാണ്. ഈ കമ്പനി ഇന്ന് എല്ലാ  ഷിഫ്റ്റിലെയും ജീവനക്കാർക്ക് ഉറങ്ങാൻ  ഒരു ദിവസം അവധി നൽകിയിട്ടുണ്ട്. ഈ സമ്മാനത്തിന്‍റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. 

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ അതുല്യ സമ്മാനം

ലോക ഉറക്ക ദിനത്തില്‍ ഇന്ത്യയിലെ ഒരു കമ്പനി ജീവനക്കാർക്ക് ഉറക്ക അവധി നൽകി ചരിത്രം സൃഷ്ടിച്ചിരിയ്ക്കുകയാണ്. ലോക ഉറക്ക ദിനത്തിൽ, ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ വേക്ക്ഫിറ്റ് സൊല്യൂഷൻസ് അതിന്‍റെ ജീവനക്കാർക്ക് ഈ അതുല്യമായ സമ്മാനം നൽകി. മുഴുവൻ ജീവനക്കാർക്കും സമാധാനമായി ഉറങ്ങാൻ കഴിയുന്ന തരത്തിൽ കമ്പനി ഈ ദിവസം എല്ലാ ജീവനക്കാർക്കും അവധി നൽകിയിട്ടുണ്ട്. 

അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് 2023 മാർച്ച് 17 വെള്ളിയാഴ്ച ഓപ്ഷണൽ അവധി നൽകിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി അറിയിച്ചു. മെയിലിന്‍റെ സ്‌ക്രീൻഷോട്ട് ലിങ്ക്ഡ്ഇനിൽ കമ്പനി പങ്കുവച്ചു.

ഹോം ഫർണിഷിംഗ് കമ്പനിയായ വേക്ക്ഫിറ്റ് സൊല്യൂഷൻസ് ലിങ്ക്ഡ്ഇനിൽ ഒരു മെയിലിന്‍റെ സ്‌ക്രീൻഷോട്ട് പങ്കിട്ടു. ഈ മെയിൽ എല്ലാ ജീവനക്കാർക്കും അയച്ചിട്ടുണ്ട്. വേക്ക്‌ഫിറ്റിനൊപ്പം ഉറക്കത്തിന്‍റെ അത്ഭുതകരമായ ആനന്ദം  അനുഭവിക്കൂ എന്ന് അതിൽ പറയുന്നു. 

 2023 മാർച്ച് 17-ന്, ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും വിശ്രമം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ശനിയാഴ്ചയും ഞായറാഴ്ചയും ജീവനക്കാർക്ക് അവധി ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അടുപ്പിച്ചു 3 ദിവസങ്ങള്‍ അവധി ലഭിച്ചത്  പലര്‍ക്കും വാരാന്ത്യ ഹോളിഡെ പ്ലാന്‍ ചെയ്യാനുള്ള അവസരവും നല്‍കി...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News